Image

കൊൽക്കത്തയിലെ ജൂനിയർ ഡോക്ടറെ ബലാത്സം​ഗം ചെയ്തു കൊലപ്പെടുത്തിയ കേസ്; വിധി നാളെ

Published on 17 January, 2025
കൊൽക്കത്തയിലെ ജൂനിയർ  ഡോക്ടറെ ബലാത്സം​ഗം ചെയ്തു കൊലപ്പെടുത്തിയ കേസ്; വിധി നാളെ

കൊൽക്കത്ത: ആർജി കർ മെഡിക്കൽ കോളജിൽ ജൂനിയർ ഡോക്ടർ ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ വിധി നാളെ. കൊൽക്കത്ത പൊലീസിലെ സിവിക് വോളണ്ടിയർ ആയ സഞ്ജയ് റോയ് ആണ് കേസിലെ പ്രധാനപ്രതി. 128 പേരാണ് സാക്ഷികളായി ഉള്ളത്.

കഴിഞ്ഞ വർഷം ഓ​ഗസ്റ്റിലാണ് മെഡിക്കൽ കോളജിലെ പിജി ട്രെയിനി ഡോക്ടർ ഡ്യൂട്ടിയിലിരിക്കെ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ ആരംഭിച്ച ഡോക്ടർമാരുടെ പ്രക്ഷോഭം രാജ്യമാകെ വ്യാപിച്ചിരുന്നു. ബം​ഗാളിൽ ജോലി ബഹിഷ്കരിച്ച് ഡോക്ടര്‍മാര്‍ സമയം നടത്തി. കേസിലെ പ്രതിയും മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പലുമായ സന്ദീപ് ഘോഷിനും കൊൽക്കത്ത മുൻ പൊലീസ് ഓഫീസർ അഭിജിത്ത് മൊണ്ഡലിനും സീൽദാ കോടതി ജാമ്യം അനുവദിച്ചിരുന്നു.

കേസിൽ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്നാണ് മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പലായ സന്ദീപ് ഘോഷിനെതിരായ ആരോപണം. മൃതദേഹം കണ്ടെത്തിയ ശേഷം എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വൈകിയെന്നതാണ് കൊൽക്കത്ത മുൻ പൊലീസ് ഓഫീസർ അഭിജിത്ത് മൊണ്ഡലിനെതിരായ ആരോപണം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക