യുഎസിൽ പുരുഷന്മാരേക്കാൾ 82 ശതമാനം സ്ത്രീകൾക്ക് കാൻസർ സാധ്യത കൂടുതലെന്ന് പഠനം. 50 നും 64 നും ഇടയിൽ പ്രായമുള്ള സ്ത്രീകളിലെ കാൻസർ കേസുകൾ പുരുഷന്മാരെ മറികടക്കുന്നതായി അമേരിക്കൻ കാൻസർ സൊസൈറ്റി (ACS) നടത്തിയ പുതിയ പഠനത്തിൽ കണ്ടെത്തി.
സ്ത്രീകളിൽ കാൻസർ വർധിക്കാനുള്ള കാരണങ്ങളെക്കുറിച്ച് കൃത്യമായ ധാരണ വന്നിട്ടില്ലെങ്കിലും പൊണ്ണത്തടി, ജനിതക കാരണങ്ങൾ, പാരിസ്ഥിതിക പ്രശ്നങ്ങൾ തുടങ്ങിയവയൊക്കെ കാൻസർരോഗത്തിന് കാരണമാവുന്നുവെന്നാണ് കണ്ടെത്തൽ. 13 വ്യത്യസ്ത കേസുകളിലായി അമിതവണ്ണവും എഴു കേസുകളിലായി മദ്യപാനവും കാൻസറിനുള്ള കാരണങ്ങളായി കണ്ടെത്തിയിട്ടുണ്ടെന്ന് ACS ചീഫ് പേഷ്യന്റ് ഓഫീസറായ ഡോ. ആരിഫ് കമാൽ പറയുന്നു. സ്ത്രീകളിൽ വർധിച്ചുവരുന്ന കാൻസറിനു പിന്നാലെ പുകവലി മൂലം ആയുസ്സിലെ 22 മിനിറ്റ് നഷ്ടമാകുന്നതിനെക്കുറിച്ചുള്ള പഠനങ്ങളും ശ്രദ്ധേയമാകുന്നു.
english summary :
In the U.S., women have an 82% higher likelihood of developing cancer compared to men.