Image

സ്പെയിനിലേക്കുള്ള അഭയാർഥികളുടെ ബോട്ട് മറിഞ്ഞ് 44 പാകിസ്താനികൾ മരിച്ചു

Published on 17 January, 2025
സ്പെയിനിലേക്കുള്ള അഭയാർഥികളുടെ ബോട്ട് മറിഞ്ഞ് 44 പാകിസ്താനികൾ  മരിച്ചു

ഇസ്ലാമാബാദ്: സ്പെയിനിലേക്കുള്ള യാത്രക്കിടെ മൊറോക്കോക്ക് സമീപം ബോട്ട് മറിഞ്ഞ് 44 പാകിസ്താൻ കുടിയേറ്റക്കാർ മുങ്ങിമരിച്ചു

66 പാകിസ്താനികള്‍ ഉള്‍പ്പെടെ 86 അനധികൃത കുടിയേറ്റക്കാരുമായി ജനുവരി രണ്ടിനാണ് ബോട്ട് മൗറിത്താനിയയില്‍നിന്ന് പുറപ്പെട്ടത്.

മൊറോക്കൻ അധികൃതർ 36 പേരെ രക്ഷപ്പെടുത്തി. മനുഷ്യക്കടത്തുകാരുടെ സഹായത്തോടെ അപകടകരമായ സാഹചര്യങ്ങളില്‍ യൂറോപ്പിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ നൂറുകണക്കിന് പാകിസ്താൻ കുടിയേറ്റക്കാരാണ് ഓരോ വർഷവും മരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക