2023 -ൽ സ്ഥാപിതമായ ഗ്രെയ്റ്റർ ചിക്കാഗോ മലയാളീ അസോസിയേഷൻ 2025 വർഷത്തേക്കുള്ള ഭരണസമിതി നിലവിൽ വന്നു . ഡിസംബറിൽ നടന്ന ജിസിഎംഎ പൊതുയോഗത്തിൽ ജിതേഷ് ചുങ്കത്ത് പ്രസിഡന്റ് ആയി ചുമതല ഏറ്റെടുത്തു . ജോൺസൻ കാരിക്കൽ (വൈസ് പ്രസിഡന്റ് ) , സേവ്യർ ജോൺ ഒറവണകളത്തിൽ ( സെക്രട്ടറി ), മേഴ്‌സി കുര്യാക്കോസ് ( ട്രെഷറർ) എന്നിവരെയും പൊതുയോഗം ഏകകണ്ഠമായി തിരഞ്ഞെടുത്തു . ലീസ് മാത്യു , മനോജ് തോമസ് കോട്ടപ്പുറം , അനിൽ കൃഷ്ണൻ, സന്തോഷ് കാട്ടൂക്കാരൻ എന്നിവർ ജോയിന്റ് സെക്രട്ടറിമാരും , അനീഷ് ആന്റോ ജോയിന്റ് ട്രെഷറർ ആയും ചുമതലയേറ്റു . ഈ ഭരണസമിതിക്ക് പുറമെ 16 അംഗ ബോര്ഡ് ഓഫ് ഡയറക്റ്റേഴ്‌സിനേയും തിരഞ്ഞെടുക്കപ്പെട്ടു .
ടോമി മേത്തിപാറയുടെ നേതൃത്വത്തിൽ ജോർജ് നെല്ലാമറ്റം , ജോണിക്കുട്ടി പിള്ളവീട്ടിൽ , ജിതേഷ് ചുങ്കത്ത് ,സേവ്യർ ജോൺ എന്നിവരടങ്ങിയ പുതിയ 5 അംഗ ബൈലോ അമെൻറ്മെൻറ് കമ്മറ്റിയും , അനീഷ് ആന്റോയുടെ നേതൃത്വത്തിൽ സുജിത് ,നമ്പ്യാർ എന്നിവർ അടങ്ങിയ IT കമ്മിറ്റിയും നിലവിൽ വന്നു. ഫെബ്രുവരി മാസം മുതൽ മെമ്പർഷിപ് ക്യാമ്പയ്‌നിങ് തുടങ്ങുകയും ഇല്ലിനോയി , ഇന്ത്യാന , വിസ്കോൺസിൽ എന്നീ സംസ്ഥാനങ്ങളിലെ മലയാളികൾക്ക് ഈ സംഘടനയിൽ ചേർന്ന് സഹകരിക്കുവാൻ സാധിക്കുകയും ചെയ്യും. .
മലയാളികൾക്കായി ഓണാഘോഷവും , സെപ്റ്റംബർ മാസത്തിൽ ബാഡ്മിന്റൺ ടൂർണമെന്റും വിജയകരമായി സംഘടിപ്പിച്ച കോർഡിനേറ്റേഴ്‌സിനെ പൊതുയോഗം അഭിനന്ദിച്ചു . 2025 വർഷത്തിൽ ഗ്രെയ്റ്റർ ചിക്കാഗോ മലയാളികൾക്കായി വിവിധ കലാ കായിക മത്സരങ്ങൾ സംഘടിപ്പിക്കുവാനും പൊതുയോഗം തീരുമാനിക്കുകയും ചെയ്തു.
english summary :
New leadership for the Greater Chicago Malayalee Association