Image

വിവേക് രാമസ്വാമി ഒഹായോവിൽ ഗവർണർ സ്ഥാനത്തേക്കു മത്സരിക്കാൻ ആലോചിക്കുന്നു (പിപിഎം)

Published on 20 January, 2025
വിവേക് രാമസ്വാമി ഒഹായോവിൽ ഗവർണർ സ്ഥാനത്തേക്കു മത്സരിക്കാൻ ആലോചിക്കുന്നു (പിപിഎം)

ഇന്ത്യൻ അമേരിക്കൻ സംരംഭകൻ വിവേക് രാമസ്വാമി ഒഹായോവിൽ ഗവർണർ സ്ഥാനത്തേക്കു മത്സരിക്കാൻ ആലോചിക്കുന്നതായി റിപ്പോർട്ട്. ഫെഡറൽ ഗവൺമെന്റിന്റെ ചെലവുകൾ കുറയ്ക്കാൻ എലോൺ മസ്കിനൊപ്പം ഡൊണാൾഡ് ട്രംപ് നിയമിച്ച രാമസ്വാമി നേരത്തെ പ്രൈമറികളിൽ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥിയാവാൻ മത്സരിച്ചപ്പോൾ അദ്ദേഹത്തിന് എതിരായ ഒരു വിമർശനം ഭരണ പരിചചയമില്ല എന്നതായിരുന്നു.

രാമസ്വാമി വൈകാതെ ഗവർണർ മത്സരം പ്രഖ്യാപിക്കും എന്നാണ് അദ്ദേഹത്തോട് അടുപ്പമുളളവരെ ഉദ്ധരിച്ചു 'യുഎസ്എ ടുഡേ' പറയുന്നത്. ഗവർണറായാൽ ആ സ്ഥാനത്തു എത്തുന്ന മൂന്നാമത്തെ ഇന്ത്യൻ അമേരിക്കനും ആദ്യത്തെ മലയാളിയുമാവും പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി സ്വദേശിയായ രാമസ്വാമി.

ബോബി ജിൻഡാൽ, നിക്കി ഹേലി എന്നിവർ ഗവർണർമാരായത് റിപ്പബ്ലിക്കൻ പിന്തുണയിൽ തന്നെ. എന്നാൽ പ്രസിഡന്റ് സ്ഥാനാർഥിക്കുള്ള മത്സരത്തിൽ ഇരുവരും തോറ്റു.

ഹേലിയും രാമസ്വാമിയും കഴിഞ്ഞ വർഷം പ്രൈമറികളിൽ നേരിട്ടത് ട്രംപിനെ തന്നെ. ഹേലി കുറേക്കൂടി മെച്ചപ്പെട്ട പ്രകടനം കാഴ്ച വച്ചു. രാമസ്വാമി (39) പിന്മാറുകയും ട്രംപിനു പൂർണ പിന്തുണ നൽകുകയും ചെയ്തു. സന്തുഷ്ടനായ ട്രംപ് അദ്ദേഹത്തെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആക്കാൻ വരെ കൊള്ളാമെന്നു അഭിപ്രായപ്പെട്ടു. "അദ്ദേഹം മിടുക്കനാണ്," ട്രംപ് പറഞ്ഞു.

വൈസ് പ്രസിഡന്റായ ജെ ഡി വാൻസിനു പകരം ഒഹായോവിൽ നിന്നുള്ള സെനറ്ററാവാൻ രാമസ്വാമിയെ പരിഗണിക്കണമെന്നു ട്രംപിന് അഭിപ്രായം ഉണ്ടായിരുന്നു എന്നും റിപ്പോർട്ടുണ്ട്. ഗവർണർ മൈക്ക് ഡേവിൻ 2026ൽ കാലാവധി പൂർത്തിയാക്കിയാൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയാവാൻ രാമസ്വാമിക്ക് രംഗത്തിറങ്ങാം.

ലെഫ് ഗവർണർ ജോൺ ഹസ്റ്റഡിനെ ഡേവിൻ സെനറ്റിലേക്കു നോമിനേറ്റ് ചെയ്തതോടെ അദ്ദേഹം ഗവർണർ സ്ഥാനം തേടുകയില്ലെന്നും ഉറപ്പായി.

അടുത്ത വർഷം നവംബറിൽ റിപ്പബ്ലിക്കൻ ഗവർണർ സ്ഥാനാർഥിയാവാൻ ഒഹായോ അറ്റോണി ജനറൽ ഡേവ് യോസ്റ്റ്, ട്രെഷറർ റോബർട്ട് സ്പ്രെഗ്‌ എന്നിവരും ഉണ്ടാവുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ട്രംപ് 11% ലീഡ് നേടി ജയിച്ച സംസ്‌ഥാനത്തു റിപ്പബ്ലിക്കൻ സ്ഥാനാർഥിയായാൽ വിജയം ഉറപ്പാണ്.

Ramaswamy considering run for governor 
 

Join WhatsApp News
The end 2025-01-20 14:13:51
അങ്ങനെ അയാളെ അവരൊതുക്കി .
RSS member 2025-01-20 19:16:04
Gopi chetta, all RSS and Comminists will be out from USA
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക