ഡൊണാൾഡ് ട്രംപ് പ്രസിഡന്റ് ആവുന്നതോടെ ആരംഭിക്കുന്ന കൂട്ട നാടുകടത്തൽ ഭയന്ന് നിരവധി അനധികൃത കുടിയേറ്റക്കാർ സ്വയം ഒഴിഞ്ഞു പോകുന്നതായി റിപ്പോർട്ട്.
പലരും സ്വന്തം നാട്ടിലേക്കു മടങ്ങാൻ ആഗ്രഹിക്കുന്നുവെന്നു ഇമിഗ്രെഷൻ അറ്റോണി റോലാൻഡോ വാസ്ക്സ് 'ന്യൂസ് നേഷ' നോട് പറഞ്ഞു.
മെക്സിക്കൻ വംശജർ അല്ലാത്തവരെയും സ്വീകരിക്കാൻ മെക്സിക്കോ ഇപ്പോൾ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ക്യൂബ, വെനെസ്വേല എന്നീ രാജ്യങ്ങൾ നാടുകടത്തപ്പെടുന്നവരെ സ്വീകരിക്കാറില്ല. എന്നാൽ അവർ മെക്സിക്കോയിൽ നിന്നാണ് ചെല്ലുന്നതെങ്കിൽ സ്വീകരിച്ചേക്കും.
വാസ്ക്സ് പറയുന്നത് സ്വയം ഒഴിഞ്ഞു പോകുന്നതാണ് ഭേദമെന്നു പലരും തീരുമാനിച്ചു എന്നാണ്. അവരിൽ ഭൂരിപക്ഷം പേർക്കും മെക്സിക്കോയിലേക്കു പോകാൻ താല്പര്യമില്ല.
മെക്സിക്കോയിൽ അവർ ചൂഷണവും തട്ടിക്കൊണ്ടു പോകലും പിടിച്ചുപറിയുമൊക്കെ നേരിടാൻ സാധ്യത കൂടുതലാണ്. അവർക്കു എന്തെങ്കിലും സംരക്ഷണം ഉറപ്പാക്കാൻ മെക്സിക്കോ തയ്യാറായിട്ടുമില്ല.
Many migrants leaving voluntarily