Image

മുഹമ്മദ് നബിയെ അപമാനിച്ച കേസ്: ഗായകന്‍ അമിര്‍ തതാലുവിന് വധശിക്ഷ

Published on 20 January, 2025
മുഹമ്മദ് നബിയെ അപമാനിച്ച കേസ്: ഗായകന്‍ അമിര്‍ തതാലുവിന് വധശിക്ഷ

മുഹമ്മദ് നബിയെ അപമാനിച്ചെന്ന കേസിൽ ഇറാനിയൻ കോടതി ഗായകന്‍ അമിര്‍ ഹൊസൈന്‍ മഘ്‌സൗദ്‌ലൂവിന് വധശിക്ഷ വിധിച്ചു. എഎഫ്‌പി വാർത്ത ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ദിവസമാണ് കോടതി അമിര്‍ ഹൊസൈന്‍ മഘ്‌സൗദ്‌ലൂവിന് വധശിക്ഷ വിധിച്ചത്.

ആമിർ തതാലു എന്നറിയപ്പെടുന്ന അമിര്‍ ഹൊസൈന്‍ മഘ്‌സൗദ്‌ലൂ 2016 മുതൽ നിരവധി കേസുകളിൽ അറസ്റ്റിലായിട്ടുണ്ട്. 2016 ഇൽ ജയിലിലായ പ്രതി 2018 ഇൽ മോചിതനായി. തുടർന്ന് തുർക്കിയിലേക്ക് പോവുകയും നിരവധി ആല്‍ബങ്ങള്‍ നിര്‍മിക്കുകയും വലിയ കണ്‍സേര്‍ട്ടുകള്‍ അവതരിപ്പിക്കുകയും ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക