Image

മാരാമൺ കൺവെൻഷനിൽ പ്രസംഗിക്കാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശന് ക്ഷണമില്ല

Published on 20 January, 2025
മാരാമൺ കൺവെൻഷനിൽ  പ്രസംഗിക്കാൻ  പ്രതിപക്ഷ നേതാവ് വി ഡി സതീശന് ക്ഷണമില്ല

തിരുവനന്തപുരം: ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സുവിശേഷ കൂട്ടായ്മയായ മാരാമൺ കൺവെൻഷനിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന് ക്ഷണമില്ല. കൺവെൻഷനിലെ പ്രാസംഗികനായി പ്രതിപക്ഷ നേതാവിന് ക്ഷണമുണ്ടെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. കൺവെൻഷന്റെ ഭാഗമായി ഫെബ്രുവരി 15ന് നാലിന് നടക്കുന്ന യുവജനസമ്മേളനത്തിൽ‌ സതീശൻ‌ പ്രസംഗിക്കുമെന്നായിരുന്നു റിപ്പോർട്ട്. ക്ഷണം സന്തോഷത്തോടെ സ്വീകരിക്കുന്നതായും സതീശനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർ‌ട്ട് ചെയ്തിരുന്നു.

ജോണി ടോം വർ‌ഗീസ് ഐഎഎസ്, ജഡ്ജി ഡോണി തോമസ് വർ‌ഗീസ്, അടൂർ-കടമ്പനാട് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. സക്കറിയാസ് മാർ അപ്രേം മെട്രൊപൊളിറ്റൻ, മിസൈൽ‌ വനിത ഡോ. ടെസ്സി തോമസ് എന്നിവരാണ് മാർത്തോമാ സഭാപരമാദ്ധ്യക്ഷൻ ഡോ തിയോഡോഷ്യസ് മാർത്തോമ മെത്രാപോലീത്ത അംഗീകരിച്ച യുവവേദിയുടെ പട്ടികയിലുള്ളത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക