മെക് സെവന്‍ കൂട്ടായ്മകള്‍ക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. സ്ത്രീകളും പുരുഷന്മാരും ഇടകലര്‍ന്നുള്ള ഏത് പദ്ധതി കൊണ്ടുവന്നാലും എതിര്‍ക്കുമെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. മെക് സെവന്‍ കൂട്ടായ്മകള്‍ വിശ്വാസ സംരക്ഷണത്തെ തകര്‍ക്കുന്നുവെന്ന നിലപാടില്‍ ഉറച്ചായിരുന്നു പ്രസ്താവന.
അന്യപുരുഷന്‍മാരും സ്ത്രീകളും ഇടകലര്‍ന്നു കൊണ്ടിരിക്കുന്നു. സ്ത്രീകള്‍ അവരുടെ ശരീരം പോലും തുറന്നുകൊണ്ട് വ്യായാമത്തില്‍ ഏര്‍പ്പെടുന്നു. സ്ത്രീയും പുരുഷനും നോക്കുന്നതും കാണുന്നതും ഹറാമാണെന്ന ധാരണ പോലും ഇല്ലാതാക്കി നാശങ്ങളും നഷ്ടങ്ങളും ഇവിടെ വരുത്തിക്കൊണ്ടിരിക്കുന്നു. തെറ്റു ചെയ്യുന്നതില്‍ ഒരു മടിയുമില്ല എന്ന സ്ഥിതിയാണുണ്ടാകുന്നതെന്നും എപി അബൂബക്കര്‍ വ്യക്തമാക്കി.