Image

കണ്ണൂരിൽ അമ്മയെ കൊന്ന് തൂങ്ങിമരിച്ചത് കെ.എസ്.ഇ.ബി ജീവനക്കാരൻ; സുമേഷ് ലഹരിക്കടിമയെന്ന് പൊലിസ്

Published on 21 January, 2025
കണ്ണൂരിൽ  അമ്മയെ കൊന്ന് തൂങ്ങിമരിച്ചത് കെ.എസ്.ഇ.ബി ജീവനക്കാരൻ; സുമേഷ് ലഹരിക്കടിമയെന്ന് പൊലിസ്

മട്ടന്നൂർ: മാലൂരില്‍ ദുരൂഹ സാഹചര്യത്തില്‍ അമ്മയെയും മകനെയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാലൂർ നിട്ടാറമ്ബിലാണ് ഇന്ന് രാവിലെ വീടിനുള്ളില്‍ രണ്ടു പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

നിട്ടാ റമ്ബിലെ നിർമ്മല (68)മകൻ സുമേഷ് (38) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ രണ്ടു ദിവസമായി വീട് തുറക്കാത്തതിനെ തുടർന്ന് അയല്‍വാസികള്‍ പൊലി സില്‍വിവരമറിയിക്കുകയായിരുന്നു. ഇതേ തുടർന്നാണ് പൊലി സെത്തി വീടിൻ്റെ വാതില്‍ ബലപ്രയോഗത്തിലൂടെ തുറന്നത്.

സുമേഷ് വീടിൻ്റെ ഡൈനിങ് റൂമില്‍ തൂങ്ങിമരിച്ച നിലയിലും അമ്മ നിർമ്മല കിടപ്പുമുറിയില്‍ മരിച്ച നിലയിലുമായിരുന്നു. ഇടുക്കി ജില്ലയില്‍ കെ.എസ്.ഇ.ബി ലൈൻമാനാണ് സുമേഷ്. ദിവസങ്ങള്‍ക്ക് മുൻപാണ് ഇയാള്‍ ജോലിസ്ഥലത്ത് നിന്നും വീട്ടിലെത്തിയത്. തൊഴിലുറപ്പ് ജോലി ചെയ്തു വരികയാണ് അമ്മ നിർമ്മല. നേരത്തെ പേരാവൂർ സെക്ഷൻ ഓഫീസില്‍ ജോലി ചെയ്തിരുന്ന സുമേഷ് ജോലിക്കിടെയില്‍ ലഹരി ഉപയോഗിച്ചു പ്രശ്നമുണ്ടാക്കിയതിനെ തുടർന്നാണ് ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയത്. വീട്ടിലെത്തിയാലും ഇയാള്‍ നിരന്തരം പ്രശ്നമുണ്ടാക്കാറുള്ളതായി പ്രദേശവാസികള്‍ പറഞ്ഞു.

അയല്‍വാസികളില്‍ നിന്നും യാതൊരു ബന്ധവുമില്ലാതെ ഒറ്റപ്പെട്ട ജീവിതമാണ് ഇവർ നയിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഇവരെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങളൊന്നും നാട്ടുകാർക്കില്ല.. മാലൂർ പൊലിസ് ഇൻക്വസ്റ്റ് നടത്തി. കണ്ണുരില്‍ നിന്നും ഫോറൻസിക് ഉദ്യോഗസ്ഥരും പരിശോധന നടത്തി. സുമേഷ് അമ്മയെ കൊന്ന് ജീവനൊടുക്കിയതെന്നാണ് പൊലിസിൻ്റെ പ്രാഥമിക നിഗമനം. അവിവാഹിതനാണ് സുമേഷ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക