വാഷിങ്ടണ്‍: പുനര്‍നിര്‍മാണ പ്രക്രിയ ആരംഭിക്കുമ്പോള്‍ ഗസയിലെ ജനങ്ങളില്‍ ഒരു ഭാഗത്തെ ഇന്തോനേഷ്യയിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചതായി റിപോര്‍ട്ട്.. നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മിഡില്‍ ഈസ്റ്റിലെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ആണ് ഈ നിര്‍ദേശം മുന്നോട്ട് വച്ചത്. അമേരിക്കന്‍ മാധ്യമമായ എന്‍ബിസിയാണ് ട്രംപുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കാര്യം പുറത്തുവിട്ട്ത്
ഇസ്രായേല്‍-ഹമാസ് വെടിനിര്‍ത്തല്‍ നിലനിര്‍ത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമങ്ങളുടെ ഭാഗമായി വിറ്റ്കോഫ് ഗസ സന്ദര്‍ശിക്കുന്നത് പരിഗണിക്കുന്നുണ്ട്. ഇരുപക്ഷത്തിന്റെയും വാക്കുകള്‍ കേള്‍ക്കുന്നതിന് പകരം അവിടത്തെ സാഹചര്യം നേരിട്ട് വിലയിരുത്തുകയാണ് ലക്ഷ്യം.
ട്രംപും സംഘവും ഗസക്ക് വേണ്ടിയുള്ള ദീര്‍ഘകാല പരിഹാരങ്ങള്‍ക്കായി ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതേസമയം, ഇന്തോനേഷ്യ ഗസാ നിവാസികള്‍ക്ക് താല്‍ക്കാലിക ആതിഥേയ രാജ്യമാകാന്‍ സാധ്യതയുണ്ടെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ നിഷേധിച്ചു. തങ്ങള്‍ ഇത്തരമൊരു സ്ഥലംമാറ്റ പദ്ധതി കേള്‍ക്കുന്നത് ഇതാദ്യമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് റോയ് സോമിറാത്ത് പറഞ്ഞു.