രാഹുൽ ഗാന്ധിയുടെ പ്രസംഗം കേട്ട് 250 രൂപ നഷ്ടമായി പരാതിയുമായി ബിഹാർ സ്വദേശി രംഗത്ത്. ഡൽഹിയിലെ കോട്‌ല റോഡിലുള്ള കോൺഗ്രസിന്റെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെ രാഹുൽ നടത്തിയ പരാമർശമാണ് ഇയാളുടെ പരാതിക്ക് ആധാരം. ബിജെപിയും ആർഎസ്എസും രാജ്യത്തെ ഓരോ സ്ഥാപനത്തെയും പിടിച്ചെടുത്തെന്നും ഇപ്പോൾ നമ്മൾ ബിജെപിയുമായും ആർഎസ്എസുമായും ഇന്ത്യൻ ഭരണകൂടവുമായും പോരാടുകയാണെന്നുമുള്ള രാഹുലിന്റെ പരാമർശം കേട്ട് താൻ ഞെട്ടിയെന്നും ഇതിനിടെ തന്റെ കൈയിലിരുന്ന പാൽപാത്രം താഴെ വീണ് നഷ്ടമുണ്ടായെന്നുമാണ് ബിഹാർ സോനുപുർ സ്വദേശിയായ മുകേഷ് ചൗധരിയുടെ പരാതി.
ലിറ്ററിന് അൻപത് രൂപ വിലയുള്ള പാൽ നിറച്ച ബക്കറ്റാണ് താഴെ വീണത്. ആകെ 250 രൂപയുടെ നഷ്ടം സംഭവിച്ചുവെന്നും മുകേഷ് ചൗധരി പറയുന്നു. ഇത്തരം പരാമർശങ്ങൾ ഉന്നയിക്കുന്നതിന് രാജ്യദ്രോഹക്കുറ്റത്തിന് ഭാരതീയ ന്യായ സംഹിതയിലെ 152 വകുപ്പ് ചുമത്തി രാഹുലിനെ വിചാരണ ചെയ്യണമെന്നും ഇയാൾ പരാതിയിൽ ആവശ്യപ്പെട്ടു.
english summary :
Shocked by Rahul's remark; milk bucket fell, causing a loss of ₹250; Bihar resident files a complaint.