ശാസ്താംകോട്ട : പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ പത്തൊമ്പതാമത് ഓർമ്മ പെരുന്നാളിനോട് അനുബന്ധിച്ച് ശാസ്താംകോട്ട എം.ടി.എം മിഷൻ ഹോസ്പിറ്റൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ചെങ്ങന്നൂർ ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ തിമോത്തിയോസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചാപ്പൽ മാനേജർ ഫാ. സാമുവൽ ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എം ടി എം എം എം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഫാ. എബ്രഹാം എം വർഗീസ്, ട്രഷറർ അനിൽ മത്തായി, ബോർഡ് അംഗങ്ങളായ റോയി മുതുപിലാക്കാട്, കെ. കെ ഡാനിയേൽ, ഫാ. മാത്യു വി തോമസ് എന്നിവർ സംസാരിച്ചു.