Image

എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ കാണാതായി;മൃതദേഹം പാടത്ത് കുഴിച്ചിട്ട നിലയിൽ

രഞ്ജിനി രാമചന്ദ്രൻ Published on 21 January, 2025
എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ കാണാതായി;മൃതദേഹം പാടത്ത് കുഴിച്ചിട്ട നിലയിൽ

കാണാതായ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുടെ മൃതദേഹം പാടത്ത് കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. കൊൽക്കത്ത ബസന്തിയിൽ ജനുവരി ഒൻപതിനാണ് പെൺകുട്ടിയെ കാണാതായത്. വീടിനടുത്തുള്ള ചില ആൺകുട്ടികൾ പെൺകുട്ടിയെ വീട്ടിൽ നിന്നും കൂട്ടിക്കൊണ്ട് പോവുകയും തുടർന്ന് പെൺകുട്ടിയെ കാണാതാവുകയായിരുന്നു. രണ്ടുദിവസം പെൺകുട്ടിയെ തെരഞ്ഞെങ്കിലും വീട്ടുകാർക്ക് കണ്ടെത്താൻ കഴിയാത്തതിനെ . തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ വീടിനടുത്തുള്ള പാടത്ത് കുഴിച്ചിട്ട നിലയിൽ മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച കുട്ടിയുടെ വീടിനുസമീപമുള്ള പാടത്ത് ഒരാളെ സംശയകരമായ സാഹചര്യത്തിൽ കണ്ടുവെന്ന് പൊലീസിന് സൂചന ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് പോലീസ് ഇവിടെ തിരച്ചിൽ നടത്തിയത്. തുടർന്ന് നടത്തിയ തെരച്ചിലിൽ മണ്ണിട്ട് മൂടിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. വിവസ്ത്രമായ നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം. കുട്ടി ലൈംഗികാതിക്രമത്തിനിരയായി കുഴിച്ചുമൂടപ്പെട്ടു എന്ന സംശയം ശക്തമാണ്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടികളിലേക്ക് നീങ്ങുമെന്ന് പൊലീസ് സൂപ്രണ്ടന്റ് പലാഷ് ചന്ദ്ര ധാലി വ്യക്തമാക്കി
 

 

english summary :
Eighth-grade girl goes missing; body found buried in a field.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക