Image

എക്കോ സീനിയർ വെൽനെസ്‌ പ്രോഗ്രാം -ലെവിടൗൺ ഉദ്‌ഘാടനം 28 ലേക്ക് മാറ്റി

Published on 21 January, 2025
എക്കോ  സീനിയർ വെൽനെസ്‌  പ്രോഗ്രാം -ലെവിടൗൺ ഉദ്‌ഘാടനം 28 ലേക്ക് മാറ്റി

 ജീവകാരുണ്യ സംഘടനയായ എക്കോ മുതിർന്ന പൗരന്മാർക്കായി നടത്തുന്ന സീനിയർ വെൽനെസ്  പ്രോഗ്രാമിന്റെ രണ്ടാമത് ലൊക്കേഷൻ ലോങ്ങ് ഐലൻഡിലെ ലെവിടൗണിൽ (Levittown) ആരംഭിക്കുന്നു. ലെവിടൗണിലെ സെൻറ് തോമസ് മലങ്കര ഓർത്തഡോക്സ്‌ പള്ളിയുടെ  (St. Thomas Malankara Orthodox Church, 110 School House Road, Levittown, NY 11756) ഓഡിറ്റോറിയത്തിൽ ജനുവരി 28 ചൊവ്വാഴ്ച വൈകുന്നേരം  നാല് മണി മുതൽ ഏഴ് മണി വരെയാണ് പരിപാടി .
ജനുവരി 21 ചൊവ്വാഴ്ച നടത്താനിരുന്ന ഉദ്‌ഘാടന പരിപാടി  ലോങ്ങ് ഐലൻഡിലെ പ്രതികൂല കാലാവസ്ഥ മൂലം 28-ലേക്ക് മാറ്റുകയായിരുന്നു.

ഉദ്‌ഘാടന ദിനം മുതൽ എല്ലാ ചൊവ്വാഴ്ചകളിലും വൈകുന്നേരങ്ങളിൽ ഈസ്റ്റേൺ ലോങ്ങ് ഐലൻഡ് കമ്യൂണിറ്റിയിൽ തങ്ങളുടെ സേവനം ലഭ്യമാകുമെന്നും എല്ലാവരെയും സ്വാഗതം ചെയ്യുന്നുവെന്നും  ECHO ഭാരവാഹികൾ  അറിയിച്ചു.
ഫോൺ 516-902 -4300 

Join WhatsApp News
C. Kurian 2025-01-22 00:17:38
Thank you! Great service for the Mallu seniors!! Thanks again for your community services.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക