ഇന്ത്യൻ അമേരിക്കൻ സംരംഭകൻ വിവേക് രാമസ്വാമിയെ പുകച്ചു പുറത്തു ചാടിച്ചത് ട്രംപിന്റെ വലംകൈയായ മസ്ക് ആണെന്ന് ആരോപണം.
പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഗവൺമെന്റ് കാര്യക്ഷമത വർധിപ്പിക്കാനുള്ള ഡി ഓ ജി ഇ വകുപ്പിൽ ശതകോടീശ്വരൻ എലോൺ മസ്കിനൊപ്പം ചുമതല നൽകി നിയമിച്ചെങ്കിലും ഇപ്പോൾ അദ്ദേഹം അതുപേക്ഷിച്ചു അയോവ ഗവർണർ സ്ഥാനത്തേക്ക് അടുത്ത വർഷം നവംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവിടേക്കു പോയി. ആ മത്സരത്തിനു റിപ്പബ്ലിക്കൻ പ്രൈമറികൾ തന്നെ ആരംഭിക്കുന്നത് അടുത്ത വർഷമാണ്.
രാമസ്വാമിയും മസ്കും തമ്മിൽ സംഘർഷങ്ങൾ ഉണ്ടായിരുന്നുവെന്നു റിപ്പോർട്ടുകളുണ്ട്. എച്-1 ബി വിസ വിവാദം മൂർച്ഛിച്ചപ്പോൾ രാമസ്വാമി അമേരിക്കൻ സംസ്കാരത്തെ വിമർശിച്ചു സംസാരിച്ചത് തിരിച്ചടിച്ചു എന്നാണ് ഒരു വ്യാഖ്യാനം. വിദേശത്തു നിന്ന് സാങ്കേതിക വിദഗ്ധരെ ജോലിക്കു കൊണ്ടുവരുന്നത് അമേരിക്കൻ വിദഗ്ധർക്കു ആ മികവില്ലാത്തതു കൊണ്ടാണെന്നു അദ്ദേഹം പറഞ്ഞിരുന്നു.
ട്രംപിനൊപ്പം നിൽക്കുന്ന തീവ്ര വലതു പക്ഷവും മസ്കിന്റെ സുഹൃത്തുക്കളും അതിൽ രോഷം കൊണ്ടു. ഇന്ത്യൻ വംശജർക്കെതിരെ ആക്ഷേപവും ഉയർന്നു. ഡിസംബറിൽ ആ വിവാദം ഉണ്ടായ ശേഷം മസ്ക് രാമസ്വാമിയെ ഡി ഓ ജി ഇ യിൽ നിന്ന് അകറ്റി നിർത്തി എന്നാണ് 'പൊളിറ്റിക്കോ'പറയുന്നത്.
ഏജൻസിയുടെ പുതുതായി നിയമിതരായ ജീവനക്കാരും ഈ സംഘർഷങ്ങൾ ഏറ്റെടുത്തുവെന്നു സി ബി എസ് പറയുന്നു.
മസ്ക് ഡി ഓ ജി ഇയുടെ ഏക മേധാവി ആയതോടെ അതിന്റെ പ്രവർത്തനങ്ങൾ അദ്ദേഹത്തിന്റെ മാത്രം താല്പര്യം അനുസരിച്ചു നടക്കും എന്ന വിമർശനവും ഉയർന്നു. ഫെഡറൽ കരാറുകൾ ഒരു വിഷയമാണ്. മാസ്കിന്റെ സ്പേസ് എക്സിനു പ്രതിരോധ കരാറുകളിൽ മേൽകൈയുണ്ട്.
ട്രംപ് അധികാരമേറ്റു നിമിഷങ്ങൾക്കുള്ളിൽ ഫെഡറൽ നിയമങ്ങളിലെ സുതാര്യത ലംഘിക്കപ്പെട്ടു എന്നാരോപിക്കുന്ന നാലു പരാതികൾ കോടതികളിൽ എത്തി. അതിലൊന്ന് ഡി ഓ ജി ഇയുടെ നിയമനങ്ങളിൽ ഉള്ള പ്രശ്നങ്ങളാണ്. മസ്കോ രാമസ്വാമിയെ ഉൾപ്പെടെ അതിലെ 17 ജീവനക്കാരും ഫെഡറൽ സ്റ്റാഫ് അല്ല എന്ന് പ്ര പരാതിയിൽ എടുത്തു പറയുന്നു.
Musk eased Ramaswamy out: Report