ന്യൂയോര്‍ക്ക്: വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിന്റെ ഭാര്യയായ ഇന്ത്യക്കാരിയും അഭിഭാഷകയുമായ ഉഷ ചിലുകുറിയെ പ്രശംസിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
നിവൃത്തിയുണ്ടായിരുന്നെങ്കില്‍ വൈസ് പ്രസിഡന്റ് ആക്കിയേനെ എന്നു അദ്ദേഹം പറഞ്ഞു. 'ജെ.ഡിയെ ഞാന്‍ ഏറെക്കാലമായി കാണുന്നു. ഒഹായോയില്‍നിന്നുള്ള സെനറ്റര്‍ ആകാനുള്ള തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ ഞാന്‍ പിന്തുണച്ചു. വളരെ വളരെ സ്മാര്‍ട്ടായ വ്യക്തി. അതിലും സ്മാര്‍ട്ടായി അദ്ദേഹത്തിന്റെ ഭാര്യ മാത്രമേയുള്ളൂ' സദസ്സിലെ പൊട്ടിച്ചിരികള്‍ക്കിടെ ട്രംപ് പറഞ്ഞു.
ആന്ധ്രയിലെ കൃഷ്ണ ജില്ലയിലുള്ള സായിപുരത്തു വേരുകളുള്ള ചിലുകുറി കുടുംബത്തിലെ രാധാകൃഷ്ണ ലക്ഷ്മി ദമ്പതികളുടെ മകളാണ്. മദ്രാസ് ഐഐടിയില്‍ പഠിച്ച് യുഎസില്‍ എയ്റോസ്പേസ് എന്‍ജിനീയറായ രാധാകൃഷ്ണയും യുണിവേഴ്സിറ്റി ഓഫ് കലിഫോര്‍ണിയയിലെ സിക്സ്ത് കോളജ് പ്രിന്‍സിപ്പലായ ലക്ഷ്മിയും 1980 കളിലാണ് യുഎസിലേക്കു കുടിയേറിയത്.