Image

സ്വവർഗാനുരാഗികളോടും പാവപ്പെട്ടവരോടും കരുണ കാണിക്കണം; ട്രംപിനോട് അഭ്യർഥിച്ച് ബിഷപ്പ്

രഞ്ജിനി രാമചന്ദ്രൻ Published on 22 January, 2025
സ്വവർഗാനുരാഗികളോടും പാവപ്പെട്ടവരോടും കരുണ കാണിക്കണം; ട്രംപിനോട് അഭ്യർഥിച്ച് ബിഷപ്പ്

ട്രംപിനോട് അഭ്യർത്ഥനയുമായി ബിഷപ്പ് . ജന്മവകാശപൗരത്വത്തെ സംബന്ധിച്ചും ലിംഗസ്വത്വം സംബന്ധിച്ചുമുള്ള ട്രംപിന്റെ പുതിയ നയപ്രഖ്യാപനങ്ങളിൽ ഇളവ് വേണമെന്നാണ്  ബിഷപ്പ് മരിയൻ എഡ്ഗർ ബുഡ്ഡെ അഭ്യർഥിച്ചത്. വാഷിങ്ടണിലെ നാഷണൽ കത്തീഡ്രലിലിൽ നടന്ന പ്രാർഥനാപരിപാടിയിലാണ് ബിഷപ്പ് ട്രംപിനോട് അഭ്യർഥന നടത്തിയത്.

അമേരിക്കയിൽ ജനിക്കുന്ന എല്ലാവർക്കും പൗരത്വം നൽകുന്ന ജന്മാവകാശ പൗരത്വ സംവിധാനം റദ്ദാക്കിക്കൊണ്ട് ട്രംപ് ഉത്തരവ് പുറത്തുവിട്ടിരുന്നു. പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെ ഒപ്പുവെച്ച എക്സിക്യുട്ടീവ് ഉത്തരവിലൂടെയാണ് ജന്മാവകാശ പൗരത്വ സംവിധാനം ട്രംപ് റദ്ദാക്കിയത്. രാജ്യത്തെ പാവപ്പെട്ട ജനങ്ങളോട് കരുണവേണമെന്നു ദൈവത്തിന്റെ നാമത്തിൽ അഭ്യർഥിക്കുന്നുവെന്നും  അതിൽ സ്വർഗാനുരാഗികളും കുട്ടികളും ഡെമോക്രാറ്റുകളും റിപ്പബ്ലിക്കൻസും സ്വതന്ത്രരുമുണ്ടെന്നും  ജീവിതത്തെ കുറിച്ച് അവർ ഭയപ്പെട്ടിരിക്കുകയാണ് എന്നുമാണ്  ബിഷപ്പ് പറഞ്ഞത്. രാജ്യത്ത് ആണും പെണ്ണും മാത്രമേ ഉണ്ടാവുകയുള്ളൂവെന്ന ട്രംപിന്റെ  പ്രഖ്യാപനം ട്രാൻസ്‌ജെൻഡറുകളേയും ലൈംഗീകന്യൂനപക്ഷ വിഭാഗങ്ങളേയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. 

പ്രാർത്ഥന കുറച്ചു കൂടി മെച്ചപ്പെടുത്താമായിരുന്നു എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ബിഷപ്പ് പറഞ്ഞതിനെപറ്റി മിണ്ടിയതുമില്ല.
english summery :
Show compassion to LGBTQ+ individuals and the poor; Bishop appeals to Trump

Join WhatsApp News
Donald 2025-01-22 13:19:09
എനിക്ക് എല്ലാവരോടും കരുണയുണ്ട്. പ്കഷെ ഇവിടെ ആക്കിയിരിക്കുന്നത് കരുണയില്ലാത്ത നിങ്ങളുടെ ദൈവവും ആ ദൈവത്തിന്റെ അനുയായികളായ ക്രിസ്തിയാനികളുമാണ്. അവരാണ് എന്നെ അധികാരത്തിൽ കൊണ്ടുവന്നത്. എനിക്ക് തന്നെ അത്ഭുതം തോന്നി. ഇവന്മാർ മണ്ടന്മാരോ അതോ എന്നെക്കാൾ കുടിലബുദ്ധിയുള്ളവറോയെന്ന . ഒറ്റയെണ്ണത്തെ വിശ്വസിക്കാൻ കൊള്ളില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക