Image

മുൾച്ചിരിപ്പുകള്‍ (കവിത: എല്‍സ നീലിമ മാത്യു)

Published on 29 January, 2025
മുൾച്ചിരിപ്പുകള്‍ (കവിത: എല്‍സ നീലിമ മാത്യു)

തൊട്ടുതലോടി തൂവൽ കൊഴിച്ചിട്ടും
കാറ്റിനോടിപ്പൊഴും ചിരിക്കുന്ന കിളികൾ.
കൊണ്ടുപോയിട്ടും തരികൾ അനേകം,
തിര നോറ്റുകായുന്ന വെണ്മണല്‍ത്തീരം.

മുന്നേ ഒരുപാട് തലതല്ലി വീണിട്ടും
കാറ്റത്ത് പിന്നെയും കുഴയുന്ന പൂക്കൾ.
ആളറിയാതെയുള്ളനുശോചനങ്ങൾ
അകം  പുകയ്ക്കും, ചുവപ്പിക്കുമരിശം.

എന്തിനോവേണ്ടിയുള്ളഭിനന്ദനങ്ങൾ
ഉള്ളിൽ നിറയ്ക്കുന്ന പൊട്ടിച്ചിരിപ്പുകൾ;
പൊട്ടിപ്പരക്കുവാന്‍ സമ്മതമില്ലാതെ 
മുഖക്കോണില്‍ ഒതുങ്ങുന്ന കുട്ടിച്ചിരിപ്പുകള്‍.

എത്രമേൽ കട്ടിയിൽ മറവി പുതച്ചാലും
പിന്നെയും തടയും മുന കൂർത്ത മുള്ളുകൾ.
ചിരിപ്പുതപ്പെപ്പൊഴും കരുതലായ് കാക്കണം;
നിരുത്തരങ്ങളായ് വിടരണം കണ്ണുകൾ.

 

Join WhatsApp News
Promod 2025-02-04 15:15:43
ചിരിക്കുന്ന കിളികൾ എന്നത് ഒന്ന് മാറ്റി കിളികളുടെ കുറുകലോ ഒക്കെ ആയിരുന്നു നല്ലത് എന്നൊരു തോന്നൽ...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക