തിരുവനന്തപുരം: ഊഞ്ഞാലിന്‍റെ കയർ കഴുത്തിൽ കുരുങ്ങി യുവാവ് മരിച്ചു. മുണ്ടേല സ്വദേശി പുത്തന്‍വീട്ടില്‍ സിന്ധുകുമാര്‍ എന്ന് വിളിക്കുന്ന അഭിലാഷ് (26) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 11 മണിയോടെ അരുവിക്കര മുണ്ടേലിയിലായിലായിരുന്നു സംഭവം. ഊഞ്ഞാലിൽ ഇരുന്ന് കറങ്ങുന്നതിനിടെ അബദ്ധത്തിൽ കയർ കഴുത്തിൽ കുരുങ്ങിയതാണെന്നാണ് നിഗമനം.
ചൊവാഴ്ച രാവിലെ നാലു മണിയോടെയായിരുന്നു കഴുത്തിൽ കയർ കുരുങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി 11 മണിയോടെ ഊഞ്ഞാലില്‍ ഇരുന്ന് ഫോണ്‍ വിളിക്കുന്നത് വീട്ടുകാര്‍ കണ്ടിരുന്നു. വീട്ടില്‍ സഹോദരിയും കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്. സിന്ധു കുമാര്‍ മദ്യപിച്ചിരുന്നുവെന്നാണ് വിവരം. കേബിള്‍ ടിവി ജീവനക്കാരനാണ് മരിച്ച അഭിലാഷ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.