Image

സ്വീഡനിൽ സ്കൂളിൽ വെടിവെപ്പ്; പത്തുപേർ കൊല്ലപ്പെട്ടതായി പോലീസ്

Published on 04 February, 2025
സ്വീഡനിൽ സ്കൂളിൽ വെടിവെപ്പ്; പത്തുപേർ കൊല്ലപ്പെട്ടതായി പോലീസ്

സ്റ്റോക്ക്‌ഹോം : സ്വീഡനിലെ ഒറെബ്രോയിലെ സ്കൂളിൽ നടന്ന വെടിവെപ്പിൽ പത്തുപേർ കൊല്ലപ്പെട്ടതായി പോലീസ്. അജ്ഞാതനായ ആക്രമിയും കൊല്ലപ്പെട്ടു. 20  വയസിനു മേലുള്ളവരാണ് ഇവിടെ പഠിക്കുന്നത്. കുടിയേറ്റക്കാർക്ക്  പഠിപ്പിക്കും.

ആക്രമണത്തിനു പിന്നിൽ ഭീകരവാദമല്ലെന്ന് പോലീസ് പറയുന്നു. ഖുർആൻ കത്തിച്ചതിനു ഒരാളെ കഴിഞ്ഞ ദിവസം വെടിവച്ചു കൊന്നിരുന്നു.

സംഭവത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒട്ടേറെപ്പേർക്ക് പരിക്കേറ്റതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു.

തലസ്ഥാന നഗരമായ സ്റ്റോക്ക്ഹോമിന് 200 കിലോമീറ്റർ പടിഞ്ഞാറ് ഒറെബ്രോയിലെ റിസ്ബെർഗ്സ്‌ക സ്‌കൂളിൽ ചൊവ്വാഴ്ച നടന്ന ആക്രമണത്തെ ’സ്വീഡിഷ് ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ വെടിവെപ്പ്‌’ എന്ന് പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്സൺ വിശേഷിപറയുന്നു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക