മുംബൈ: അന്നാ ഹസാരയെ അറസ്റ്റ് ചെയ്തതില്‍
പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ ജന്മനാട്ടില് ബന്ദ്. രാവിലെ അറസ്റ്റ്
വിവരമറിഞ്ഞ ഉടന്‍ തന്നെ മുംബൈയിലെ അഹമ്മദ് നഗര്‍ ജില്ലയിലെ ഹസാരെയുടെ
ജന്മഗ്രാമത്തില് നാട്ടുകാര്‍ വാഹനഗതാഗതം തടഞ്ഞു. സര്‍ക്കാര്‍ ബസുകളടക്കം
തടഞ്ഞാണ് ഇവര്‍ പ്രതിഷേധിച്ചത്. അറസ്റ്റില്‍ പ്രതിഷേധിച്ച് ഇന്ന് നിരാഹാരം
അനുഷ്ഠിക്കാനും ഇവര്‍ തീരുമാനിച്ചിട്ടുണ്ട്. സ്കൂള്‍, കോളജ്
വിദ്യാര്‍ഥികളും പ്രതിഷേധത്തില്‍ അണിചേരുന്നുണ്ടെന്ന് ഹസാരയുടെ അനുയായി
ദത്ത ആവ്രി പറഞ്ഞു.