പ്രിയപ്പെട്ട ഡോ. കുഞ്ഞമ്മ ജോർജ്ജിന്റെ മൂന്നാമത്തെ പുസ്തകം പ്രകാശിതമാകുകയാണ്...
എന്റെ അപ്പയ്ക്ക് ഒരാന ഉണ്ടായിരുന്നു...
അക്ഷരസ്ത്രീ The literary women എന്ന വനിതാ സാഹിത്യ സംഘടനയിൽ നിന്നും ആരംഭിച്ച ആർദ്രത നിറഞ്ഞ ബന്ധം അക്ഷരപ്പെട്ടി എന്ന പുസ്തകത്തിന് സംസ്ഥാന തലത്തിൽ പുരസ്‌കാരം ലഭിച്ച വേളയിൽ ചേർന്ന് നിൽക്കാൻ അവസരമേകി...
സൗഹൃദത്തിന്റെ തേൻപാളികൾക്ക് വിള്ളലേൽപ്പിക്കാൻ ഇടവേളകൾക്കാവില്ലെന്ന് ഉറക്കെ പറഞ്ഞു കൊണ്ട്അത് എന്റെയും ജീവനായിരുന്നു എന്ന രണ്ടാമത്തെ പുസ്തകം മിഴി തുറന്നപ്പോഴും സ്നേഹത്തോടെ ചേർത്ത് നിർത്തി.....
സംസാരമധ്യേ രവിക്കുട്ടൻ എന്ന ഗജരാജനെ പരിചയപ്പെടുത്തിയപ്പോൾ എനിക്ക് ഉറപ്പായിരുന്നു.....
എഴുത്തുകാരിയുടെ അക്ഷരതിടമ്പേറ്റാൻ അവനെത്തുമെന്ന്....
അവൻ വരികയാണ്
കൈരളിക്ക് അലങ്കാരമാകുവാൻ....
എഴുത്തുകാരിയുടെ എഴുത്തുക്കൾക്ക് ഒരു പ്രത്യേകതയുണ്ട്....
ചുറ്റുമുള്ള നല്ലെഴുത്തുകളെയും സാഹചര്യങ്ങളെയും വശ്യമായ രീതിയിൽ അവതരിപ്പിക്കുക...
ഒരിക്കലെങ്കിലും സംസാരിച്ചാൽ.. അതിഥിയാകാൻ കഴിഞ്ഞാൽ മനസ്സിലാകും എഴുത്തിന്റെ മായാജാലം...
തൊടിയിലെ പൂക്കളെ പോലും കഥാപാത്രമാക്കും...
ഓരോ എഴുത്തുകാരെയും പരിചയപ്പെടുത്തും... നമ്മുടെ പ്രിയപ്പെട്ടവരാക്കും....
വായിച്ചു കഴിയുമ്പോൾ അക്ഷരങ്ങൾ നമുക്ക് ചുറ്റും നൃത്തം വച്ച് കഥ പറഞ്ഞു കൊണ്ടേയിരിക്കും....
ഏറെ സ്നേഹത്തോടെ
ആശംസകൾ നേരുന്നൂ …
കാത്തിരിക്കുന്നൂ മൂന്നാം പിറവിയും …
മാർച്ച് 16 ഞായറാഴ്ച, ഉച്ച കഴിഞ്ഞ് 2.30 ന് കോട്ടയം IMA ഹാളിൽ പുസ്തക പ്രകാശനം.
പ്രോഗ്രാം
ഈശ്വര പ്രാർത്ഥന
സ്വാഗത പ്രസംഗം - ഡോക്ടർ ശോഭ ശ്രീ
അധ്യക്ഷ പ്രസംഗം - ആൻസി സാജൻ
ബുക്ക് റിലീസ്
ഫാ. ബോബി ജോസ് കട്ടിക്കാട് , തിരക്കഥാകൃത്ത്
സഞ്ജയ് ചെറിയാന് നൽകി പുസ്തകം
റിലീസ് ചെയ്യുന്നു.
പ്രസംഗം - ഫാ. ബോബി ജോസ് കട്ടിക്കാട്
പ്രസംഗം - സഞ്ജയ് ചെറിയാൻ
പുസ്തക പരിചയപെടുത്തൽ - ശ്രീകുമാർ അരൂക്കുറ്റി.
ആശംസകൾ..
1) അഡ്വക്കേറ്റ്
കൃഷ്ണപ്രസാദ്
2) ഡോക്ടർ സുബ്രഹ്മണ്യ വൈദ്യനാഥൻ
3) വിനായക നിർമ്മൽ
4) ഡോക്ടർ ശോഭന മോഹൻദാസ്
5) ഗീത ആർ.
5) റാണി ജിമ്മി
മറുപടി പ്രസംഗം : ഡോക്ടർ കുഞ്ഞമ്മ ജോർജ്.
ഏവർക്കും സ്വാഗതം .. !