ആലപ്പുഴ തകഴിയില്‍ അമ്മയും പത്താം ക്ലാസ് വിദ്യാര്‍ഥിയായ മകളും ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു. കേളമംഗലം സ്വദേശിനി പ്രിയ(35) ആണ് മകള്‍ കൃഷ്ണപ്രിയയുമായി ട്രെയിനിനു മുന്നില്‍ ചാടി മരിച്ചത്. ഇരുവരും സ്‌കൂട്ടറില്‍ ആലപ്പുഴ തകഴി ലെവല്‍ ക്രോസിന് സമീപം എത്തിയാണ് ജീവനൊടുക്കിയത്. അമ്പലപ്പുഴ പോലീസ് സ്ഥലത്തെത്തി.
ഭര്‍ത്താവുമായി പ്രശ്‌നങ്ങളെ തുടര്‍ന്ന് അകന്നു കഴിയുകയായിരുന്നു യുവതി. വീയപുരം പഞ്ചായത്തിലെ ജീവനക്കാരിയാണ് പ്രിയ. മരണത്തിലേക്ക് നയിച്ച കാരണം വ്യക്തമായിട്ടില്ല. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.