കൊച്ചി: ആലുവയെ ലഹരി വിമുക്തമാക്കാൻ ദൃഢപ്രതിജ്ഞയെടുത്ത് ജനകീയ കൂട്ടായ്മ. ആൻ്റി ഡ്രഗ്സ് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ ആലുവ അൻവർ പാലിയേറ്റീവ് കെയർ ഹാളിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ജനകീയ കൂട്ടായ്മ പത്മശ്രീ ഡോ. ടോണി ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു.
എക്സൈസ് - പോലീസ് ഡിപ്പാർട്ട്മെന്റുകളുടെ സഹകരണത്തോടെ ആലുവയിലെ സാമൂഹ്യ സംഘടനകളായ കേരള ആക്ഷൻ ഫോഴ്സ്, ജനസേവ ശിശുഭവൻ, അൻവർ പാലിയേറ്റീവ് കെയർ, ആലുവ ഐ. എം. എ., ആലുവ റെഡ്ക്രോസ്, എൻ.എസ്.എസ്. വാളണ്ടിയേഴ്സ്, പൗരാവകാശ സംരക്ഷണ പ്രവർത്തകർ, പബ്ലിക് പ്ലാറ്റ്ഫോം ട്രസ്റ്റ് എന്നിവയുടെ നേതൃത്വത്തിൽ ആലുവയെ ലഹരി വിമ്യക്ത പ്രദേശമാക്കുക എന്ന ലക്ഷ്യത്തോടെ ലഹരി വിരുദ്ധ പ്രവർത്തനത്തിന് ഇറങ്ങും.
കക്ഷി-രാഷ്ട്രീയ- ജാതി - മത- ലിംഗ ഭേദമന്യേ നൂറോളം വ്യക്തികൾ ഈ കൂട്ടായ്മയിലേക്ക് കടന്നുവന്നിട്ടുണ്ട്. ഡോ. സി. എം. ഹൈദരാലി, ജോസ് മാവേലി, അഡ്വ. ചാർളി പോൾ, ജോബി തോമസ്, ചിന്നൻ ടി. പൈനാടത്ത്, എ. ജെ. റിയാസ്, ഇ. എ. ഷബീർ, പി. എ. ഹംസകോയ, കെ. ജയപ്രകാശ്, എ. എസ്. രവിചന്ദ്രൻ, ബാലാമണിയമ്മ, ആത്തിക്ക ടീച്ചർ, തുടങ്ങിയവർ സംസാരിച്ചു.