Image

മോഹൻ ലാൽ ചിത്രം എമ്പുരാൻ ട്രൈലർ ടൈംസ് സ്കവയറിൽ; ഏവർക്കും സ്വാഗതം

ജോർജ് തുമ്പയിൽ Published on 14 March, 2025
മോഹൻ ലാൽ ചിത്രം എമ്പുരാൻ ട്രൈലർ ടൈംസ് സ്കവയറിൽ; ഏവർക്കും സ്വാഗതം

ന്യു യോർക്ക്: കലാരംഗത്തെ തമ്പുരാൻ മോഹൻ ലാലിനെ   നായകനാക്കി നടൻ പ്രിഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ   'എമ്പുരാന്റെ' റിലീസിംഗിനോടനുബന്ധിച്ച് ലോകപ്രസിദ്ധമായ   ടൈംസ്  സ്കവയറിൽ   വീഡിയോ വാളിൽ  ചിത്രത്തിന്റെ ട്രയിലർ  ഞായറാഴ്ച സംപ്രേക്ഷണം  ചെയ്യുന്നു. അമേരിക്കയിലെ ലാലേട്ടൻ ഫാൻസിന്റെ ഏറ്റവും വലിയ ഈ ഒത്തുകൂടൽ സംഘടിപ്പിക്കുന്നത് ആശിർവാദ് ഹോളിവുഡ്  ആണ്.

ട്രയിലറിനിടയിൽ വേറെയും വലിയൊരു സർപ്രൈസ് ഉണ്ടാകുമെന്ന് സംഘാടകർ പറയുന്നു.  മോഹൻ ലാൽ അടക്കം നടീനടന്മാർ ലൈവ് ആയി വന്നാലും അതിശയിക്കേണ്ട. ലാലേട്ടൻ ആരാധകർ ഒന്നിക്കുമ്പോൾ, 'എമ്പുരാൻ' ട്രെയ്‌ലർ ടൈം സ്ക്വയർ ബിൽബോർഡിൽ തികച്ചും വ്യത്യസ്തമായ അനുഭവം തന്നെ ആയിരിക്കും. ഇതുപോലൊന്ന് ഇതിനു മുൻപ് ഇവിടെ നടന്നിട്ടുമില്ല.  

കലാശ്രി സ്കൂൾ ഓഫ് ആർട്സ്ന്റെ മനോഹരമായ നൃത്തപ്രകടനവും ഈ ഒത്തുകൂടലിനെ അവിസ്മരണീയമാക്കും. ജിത്തു ജോബ് കോട്ടാരക്കര & പ്രീന മോൻസി നയിക്കുന്ന നൃത്തസംഘം വിവിധ നൃത്തങ്ങൾ അവതരിപ്പിക്കും.

എല്ലാവരും വെള്ള ഷർട്ടും മുണ്ടുണിഞ്ഞ്  ഈ വിശേഷ വേളയിൽ ഒരുമിക്കാം!  

എമ്പുരാൻ ട്രെയ്‌ലർ റിലീസ് – ടൈം സ്ക്വയർ ബിൽബോർഡിൽ! 
മാർച്ച് 16, 4 മണി

സ്ഥലം: 1560 ബ്രോഡ് വേ  (46-47-ാം സ്ട്രീറ്റുകൾക്കിടയിൽ), പെലേ സ്റ്റോറിന് മുകളിൽ ആണ് ബിൽ ബോർഡ്.

വീഡിയോഗ്രഫി & ഫോട്ടോഗ്രാഫി: ബെൻസി ആരേക്കൽ; സനു ജോസഫ്; റോഷിൻ ജോർജ്ജ്

ഡ്രംസ്: റോഷിൻ മാമ്മൻ & ടീം

ഫാൻസ് മീറ്റ് കോഓർഡിനേറ്റർമാർ: സഞ്ജയ് ഹരിദാസ്, ഗിഗിൻ രാഘവൻ, റോഷിൻ ജോർജ്ജ്, അലക്‌സ് ജോർജ്ജ്, ബിജോ കൈതക്കോട്ടിൽ, സ്വരൂപ്പ് ബോബൻ

വിക്കിപീഡിയ

L2: എമ്പുരാൻ (E.M.P.U.R.A.A.N എന്ന് സ്റ്റൈലൈസ് ചെയ്‌തിരിക്കുന്നു), L2E എന്നും അറിയപ്പെടുന്നു. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് മുരളി ഗോപി എഴുതി ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും സംയുക്തമായി നിർമ്മിച്ച   മലയാളം  ആക്ഷൻ ത്രില്ലർ.    2019 ലെ ലൂസിഫർ എന്ന ചിത്രത്തിന്റെ തുടർച്ചയാണിത്.

ഖുറേഷി-അബ്രാം / സ്റ്റീഫൻ നെടുമ്പള്ളി എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ മോഹൻലാൽ, പൃഥ്വിരാജ് സുകുമാരൻ, ടോവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ, മഞ്ജു വാര്യർ, സാനിയ ഇയ്യപ്പൻ, സായ്കുമാർ, ബൈജു സന്തോഷ്, ഫാസിൽ, സച്ചിൻ ഖേദേക്കർ എന്നിവർ വേഷമിടുന്നു .

മൂന്ന് ഭാഗങ്ങളുള്ള ഒരു ചിത്രമായിട്ടാണ് ലൂസിഫർ ആദ്യം വിഭാവനം ചെയ്തത്. ആദ്യ ഭാഗം ലൂസിഫർ എന്ന ചിത്രമായി . ആദ്യ ചിത്രത്തിന്റെ വിജയം പരമ്പരയിലെ രണ്ടാം ഭാഗം നിർമ്മിക്കാനുള്ള  തീരുമാനത്തിലേക്ക് നയിച്ചു.  2020 മധ്യത്തിൽ നിർമ്മിക്കാൻ ഉദ്ദേശിച്ചിരുന്ന ചിത്രത്തിന് കോവിഡ്-19 മഹാമാരി കാരണം നിർമ്മാണം വൈകി.  

ഷിംല, ലേ, ബ്രിട്ടൻ , അമേരിക്ക , ചെന്നൈ, ഗുജറാത്ത്, ഹൈദരാബാദ്, ദുബായ് , മുംബൈ, കേരളം എന്നിവയുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ  ചിത്രീകരണം.

മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എമ്പുരാൻ റിലീസ് ചെയ്യും.

ഫോട്ടോ: By Prathyush Thomas, വിക്കിപീഡിയ

Join WhatsApp News
ശ്രീകുമാർ 2025-03-14 19:39:29
എല്ലാരും മുണ്ടുമുടുത്ത് പോകുന്നതൊക്കെ കൊള്ളാം, ഐസ് കാര് പിടിച്ചു നാടുകടത്താതിരുന്നാൽ ഭാഗ്യം സിറ്റുവേഷൻ അറിയാമെല്ലോ അല്ലെ !
kottayam kunjachan 2025-03-14 23:54:18
ഒരു മൂന്നാംകിട സിനിമ പരസ്യം കൊണ്ടും എതിരഭിപ്രായം പറഞ്ഞവരുടെ വായടപ്പിച്ചും കഴിഞ്ഞ തവണ 200 കോടി നേടി. ആ പണി ഇപ്രാവശ്യം നടക്കില്ല. സിനിമ നല്ലതല്ലെങ്കിൽ നല്ലതല്ല എന്ന് തന്നെ വിമർശകരും യുട്യൂബ് സൈറ്റുകളും പറയും, പറയണം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക