Image

സുനിത വില്യംസിനെയും ബുച് വിൽമോറിനെയും സ്‌പേസ്എക്‌സ് ശനിയാഴ്ച്ച തിരിച്ചെത്തിക്കുമെന്നു പ്രതീക്ഷ (പിപിഎം)

Published on 15 March, 2025
സുനിത വില്യംസിനെയും ബുച് വിൽമോറിനെയും സ്‌പേസ്എക്‌സ് ശനിയാഴ്ച്ച തിരിച്ചെത്തിക്കുമെന്നു പ്രതീക്ഷ (പിപിഎം)

സുനിത വില്യംസിനെയും ബുച് വിൽമോറിനെയും 9 മാസത്തിനു ശേഷം ബഹിരാകാശത്തു നിന്നു തിരിച്ചു കൊണ്ടുവരാനുള്ള സ്‌പേസ്എക്‌സ് പേടകം വെള്ളിയാഴ്ച്ച രാത്രി വിക്ഷേപിച്ചു. ആദ്യ വിക്ഷേപണം പരാജയമായിരുന്നു.

വില്യംസും വിൽമോറും ശനിയാഴ്ച്ച തിരിച്ചെത്തും എന്നാണ് പ്രതീക്ഷ. ഇന്റർനാഷനൽ സ്‌പേസ് സ്റ്റേഷനിൽ അവർക്കു പകരം പരീക്ഷണ പഠനങ്ങൾ നടത്താൻ രണ്ടു പേരെ സ്‌പേസ്എക്‌സ് കൊണ്ടുപോയിട്ടുണ്ട്.

കഴിഞ്ഞ വർഷം ജൂണിൽ ബോയിങ്ങിന്റെ പ്രഥമ ബഹിരാകാശ ദൗത്യത്തിൽ പറന്ന വില്യംസും വിൽമോറും പേടകത്തിന്റെ തകരാറ് മൂലം അവിടെ കുടുങ്ങിയതായിരുന്നു. ബൈഡൻ ഭരണകൂടം അവരെ അവിടെ ഉപേക്ഷിച്ചതാണെന്ന ആരോപണം പ്രസിഡന്റ് ട്രംപും സ്‌പേസ്എക്‌സ് ഉടമ എലോൺ മസ്‌കും ഉയർത്തുകയും ചെയ്തു.

കഴിഞ്ഞ സെപ്റ്റംബറിൽ സ്‌പേസ്എക്‌സിൽ പോയ രണ്ടു പേർ വില്യംസിന്റെയും വിൽമോറിന്റെയും കൂടെ മടക്കയാത്രയിൽ ഉണ്ടാവും. ഫ്ലോറിഡയിൽ ആയിരിക്കും രാത്രി ഇറങ്ങുക.

സെപ്റ്റംബറിൽ വില്യംസും വിൽമോറും സ്‌പേസ്എക്‌സിൽ മടങ്ങുക എന്ന ആശയം നാസ തള്ളിയത് പേടകം സുരക്ഷിതമല്ല എന്ന നിഗമനത്തിലാണ്. അങ്ങിനെ മടക്കയാത്ര ഫെബ്രുവരിയിലേക്കും പിന്നീട് മാർച്ചിലേക്കും നീട്ടി. സ്‌പേസ്എക്സിന്റെ പുതുപുത്തൻ ക്യാപ്സ്യൂളിനു വ്യാപകമായ റിപ്പയർ വേണ്ടി വന്നതിനാലാണ് വീണ്ടും നീട്ടിയത്.

എന്നിട്ടും ബുധനാഴ്ച്ച വച്ചിരുന്ന വിക്ഷേപണം നടന്നില്ല. ഹൈഡ്രോളിക്‌സ് പ്രശ്നം ആയിരുന്നു കാരണം.

SpaceX launched to get back Williams and Wilmore 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക