ഭീകര താണ്ഡവ മാടിയ രാത്രിവണ്ടി-
കുരുന്നു തലയോട്ടികൾ ചിന്ന ഭിന്നമാക്കി
രാത്രിയുടെ എകാന്തതയിൽ
ഒരു കാലനേ പ്പോലെ കൂകി കടന്നുപോയത്
റെയിൽ പാളം പോലും തേങ്ങി യിട്ടുണ്ടാം.
ഞെട്ടറ്റു വീണ കുരുന്നു കൈകാലുകൾ
രക്തത്തിൽ കുളിച്ച്
പിടയുന്ന വേദന
ആരെങ്കിലും കണ്ടിരുന്നുവോ?
രാക്ഷസ ഹൃദയത്തി നുടമകൾ നോബിയും പാതിരി ബോബിയും ആർത്തു രസിച്ചു കാണും!
'' പോയി ചാകടീ നിൻ്റെ മക്കളേയും പേറി"
ദുഷ്ടനാം ഭർത്താവിൻ ക്രൂരമാം വാക്കുകൾ
ആനിഷ്കളങ്ക യമ്മയുടെ ഹൃദയം എത്രയോ തവണ തകർന്നു ടഞ്ഞു കാണും
ഇരു കുടുംബവും സ്വ ഭർത്താവും സ്വന്തസഭയും
നിർദയം തള്ളി കളഞ്ഞ തിൻകടുത്ത നൊമ്പരം പേറി,അവൾ വിട്ടു കൊടുത്തില്ല പിഞ്ചോമന കളേയും
ഒന്നിനും പരിഹാര മല്ലയീ ആത്മഹത്യ യെങ്കിലും
കുറ്റം പറയാനാകില്ല കേരളത്തിന് ഷൈനിയെ
പോകട്ടവൾ ഒരിക്കലും വേദനിക്കാത്ത ലോകത്തി ലേക്ക്