മലയാളം സൊസൈറ്റി ഓഫ് ഹ്യൂസ്റ്റനിൻറെ രണ്ടായിരത്തി ഇരുപത്തി അഞ്ച് മാർച്ച് മാസ സൂം മീറ്റിംഗ് ഒൻപതാം തിയതി നാലു മണിക്ക് നടത്തപ്പെട്ടു. മലയാളം സൊസൈറ്റി പ്രസിഡണ്ട് ജോർജ് മണ്ണിക്കരോട്ട് മീറ്റിങ്ങിൽ സന്നിഹിതരായിരുന്നവരെ സ്വാഗതം ചെയ്‌തു. തുടർന്ന് മലയാളം സൊസൈറ്റി സെക്രട്ടറി ജി. പുത്തൻകുരിശ് സാഹിത്യകാരനും എഴുത്തുകാരനുമായ എ . സി ജോർജിന്റെ പ്രസിദ്ധീകരണം ചെയ്യത നാലു പുസ്തകങ്ങളെ പരാമർശിച്ചു സംസാരിക്കുകയൂം, മലയാളം സൊമസൈറ്റിയുടെ അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്യുത്. അതിനോടൊപ്പം സ്ത്രീ ദിനത്തെ അനുസ്മരിക്കുകയും, ലോകം എമ്പാടുമുള്ള സ്ത്രീകളെ, അവർ സാമൂഹ്യവും സാമ്പത്തികവും, രാഷ്ട്രീയവുമായി നൽകിയിട്ടുള്ള സംഭാവനകളെക്കുറിച്ചു എടുത്തു പറയുകയും ചെയ്യുത്. അടുത്ത സമയത്ത് കേരളത്തിൽ സ്ത്രീകളുടെ ഇടയിൽ വർദ്ധിച്ചുവരുന്ന ആതമഹത്യകളെക്കുറിച്ചും അതിന്റെ സത്യാവസ്ഥകളെക്കുറിച്ചും സാമൂഹ്യ ബോധവത്കരണം നടത്തുന്നതിൽസാഹിത്യകാരന്മാർക്കുള്ള പങ്കിനെ വിസ്മരിക്കാതിരിക്കാൻ ഓർപ്പിക്കുകയും ചെയ്യുത്.
കഥ, നോവൽ, നർമ്മലേഖനങ്ങൾ എന്നീവിഭാഗങ്ങളിലായി മുപ്പതിൽപ്പരം ബൗദ്ധികപരമായി ഔന്നത്യം പുലർത്തുന്നകൃതികൾ എഴുതി പ്രസിദ്ധനായ വടക്കേ കൂട്ടാല നാരായണൻകുട്ടി നായർ അഥവാ വി കെ എൻ ആയിരുന്നു പ്രഭാഷണ വിഷയം. അദ്ദേഹത്തിന്റ ഇരുപത്തി അഞ്ചാം ചരമവാർഷികത്തെ അനുസ്മരിച്ച് ശ്രീ എം .സി ചാക്കോ ആക്ഷേപഹാസ്യം കലർത്തി രചിച്ച 'സല്യൂട്ട്' എന്ന കഥ അവതരിപ്പിച്ചു. എ. സി . ജോർജായിരുന്നു മോഡറേറ്റർ. ഹാസ്യത്തിന്റെ ചേരുവകൊണ്ടു നിർമ്മിച്ചെടുത്ത സ്വന്തം ശൈലിയാൽ അനന്യമായിരുന്നു വി.കെ എൻ രചനകൾ.
അധികാരവ്യവസ്ഥയ്ക്കെതിരെയുള്ള വിമർശനശരങ്ങൾ ആ അവനാഴിയിൽനിന്നും രചനകളിലേയ്ക്കു നിരന്തരം അദ്ദേഹം തൊടുത്തു. കഥാപാത്രങ്ങളുടെ സംഭാഷണത്തിന് എഴുത്തുകാരന്റെ തർജ്ജുമയെന്ന രീതി വി കെ എൻ പരീക്ഷിച്ചു വിജയിപ്പിച്ചു. സ്വന്തം ജീവിതാനുഭവങ്ങൾ പയ്യൻ എന്ന കേന്ദ്രകഥാപാത്രത്തിലൂടെ അവതരിപ്പിച്ച കഥകളും നോവലുകളും ഏറെ ജനശ്രദ്ധനേടി. പയ്യൻ കഥകൾക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. ആരോഹണത്തിന് കേരള സാഹിത്യ അക്കാദമി അവാർഡും പിതാമഹന് മുട്ടത്തുവർക്കി അവാർഡും ലഭിച്ചിട്ടുണ്ട്.
മീറ്റിങ്ങിനു ശേഷം നടന്ന ചർച്ചയിൽ ജോർജ് മണ്ണിക്കരോട്ട്, എ .സി . ജോർജ്, ടി എൻ സാമുവെൽ, ഡോ. ജോസഫ് പൊന്നോലി, പ്രൊഫ. വി വി ഫിലിപ്പ് ജെയിംസ് ചിറത്തടത്തിൽ, ജോസഫ് തച്ചാറ, തോമസ് കെ. വറുഗീസ്, രാജു തോമസ്, ജോർജ് പുത്തൻകുരിശ് എന്നിവർ സജ്ജീവമായി പങ്കെടുത്തു. വി കെ എന്നിന്റെ ആക്ഷേപഹാസ്യത്തിന്റെ അതെ നിലവാരം പുലർത്തികൊണ്ടു ശ്രീ എം . സി . ചാക്കോ എഴുതിയ കഥയെ ഏവരും അഭിനന്ദിക്കുകയുണ്ടായി എം . സി . ചാക്കോ ചുരുക്കമായി ചോദ്യങ്ങൾക്ക് മറുപടിയും അഭിപ്രായം പറഞ്ഞവരോട് നന്ദി രേഖപ്പെടുത്തുകയും ചെയ്‌തു. ജോർജ് പുത്തന്കുരിശിന്റെ നന്ദി പ്രകാശനത്തോടെ , ആറുമണിക്ക് മീറ്റിങ് അവസാനിച്ചു.