യുക്രൈനിൽ സമാധാനം സാധ്യമാക്കാനുള്ള നിർദേശങ്ങളിൽ പലതിനോടും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ യോജിച്ചിട്ടുണ്ടെന്നു ചൊവാഴ്ച്ച അദ്ദേഹവുമായി ഫോണിൽ സംസാരിക്കുന്നതിനു മുന്നോടിയായി തിങ്കളാഴ്ച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു.
ചൊവാഴ്ച്ച രാവിലെയാണ് പുട്ടിനുമായുള്ള ഫോൺ സംഭാഷണം നടക്കുക. അക്കാര്യം ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവും സ്ഥിരീകരിച്ചു.
സമാധാന കരാർ ഉണ്ടാക്കാൻ ട്രംപ് ഉറച്ചിരിക്കയാണെന്നു വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിൻ ലീവിറ്റ് പറഞ്ഞു. സമാധാനം എന്നത്തേക്കാളും അടുത്താണെന്നും അവർ പറഞ്ഞു.
യുക്രൈൻ ഏറെ ത്യാഗത്തിനു തയാറായാൽ മാത്രമേ സമാധാനം സാധ്യമാവൂ എന്നാണ് പുട്ടിൻ പറഞ്ഞിട്ടുള്ളത്. യുക്രൈന്റെ ചില ആസ്തികൾ അവർ കൈവിടേണ്ടി വരും.
അക്കാര്യങ്ങളെ കുറിച്ച് സംസാരിച്ചു കഴിഞ്ഞെന്നാണ് ട്രംപ് പറയുന്നത്. ഭൂമിയെ കുറിച്ചു സംസാരിച്ചു, റഷ്യ-യുക്രൈൻ അതിർത്തിയിലെ പവർ പ്ലാന്റുകളെ കുറിച്ചും സംസാരിച്ചു.
പുട്ടിൻ യുദ്ധം വലിച്ചു നീട്ടുകയാണെന്നും ഓരോ ദിവസവും എത്രയോ പേർ കൊല്ലപ്പെട്ടുന്നുണ്ടെന്നും യുക്രൈൻ പ്രസിഡന്റ് വോളോദിമിർ സിലിൻസ്കി തിങ്കളാഴ്ച്ച ആരോപിച്ചു.
Trump, Putin talk on Ukraine Tuesday