Image

‘ഒരു ബണ്ടിൽ കഞ്ചാവിന് 6000 രൂപ കമ്മിഷൻ’; ഹോസ്റ്റലിൽ കഞ്ചാവ് എത്തിക്കുന്നത് ഭൂരിപക്ഷം വിദ്യാർത്ഥികളുടെയുംഅറിവോടെ:മൊഴി പുറത്ത്

രഞ്ജിനി രാമചന്ദ്രൻ Published on 18 March, 2025
‘ഒരു ബണ്ടിൽ കഞ്ചാവിന് 6000 രൂപ കമ്മിഷൻ’; ഹോസ്റ്റലിൽ കഞ്ചാവ് എത്തിക്കുന്നത് ഭൂരിപക്ഷം വിദ്യാർത്ഥികളുടെയുംഅറിവോടെ:മൊഴി പുറത്ത്

കളമശ്ശേരി പോളിടെക്‌നിക് ഹോസ്റ്റലിൽ കഞ്ചാവ് എത്തിക്കുന്നത് ഭൂരിപക്ഷം വിദ്യാർത്ഥികളുടെയും അറിവോടെയെന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത പൂർവ്വ വിദ്യാർത്ഥി ഷാലിക്കിന്റെ മൊഴി. ഒരുബണ്ടിൽ കഞ്ചാവിന് ആറായിരം രൂപ കമ്മീഷനെന്ന് ഷാലിക്ക് പറയുന്നു.

18,000 രൂപയ്ക്കാണ് ഒരു ബണ്ടിൽ കഞ്ചാവ് ലഭിക്കുന്നത്. വിദ്യാർഥികളിൽനിന്ന് 24,000 രൂപവാങ്ങുമെന്നും ഷാലിക്ക് പോലീസിനോട് പറഞ്ഞു. പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ കഞ്ചാവ്എത്തുന്നത് ഏതാണ്ട് എല്ലാ വിദ്യാർഥികളും അറിഞ്ഞിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.

ഉപയോഗത്തിന് വേണ്ടി മാത്രമല്ല, പണം ഉണ്ടാക്കുക ലക്ഷ്യമിട്ട് വിൽപ്പനയ്ക്ക് വേണ്ടി കൂടിയാണ്കഞ്ചാവ് എത്തിച്ചത്. പുറയാർ സ്വദേശികളായ പൂർവ വിദ്യാർഥികളായ ആഷിഖ്, ഷാലിക്ക്എന്നിവരാണ് ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ചിരുന്നത്. നാലു കിലോയോളം കഞ്ചാവ്ഹോസ്റ്റലിലെത്തി കൈമാറിയെന്നാണ് ഇവരുടെ മൊഴി. ഇവർക്ക് കഞ്ചാവ് നൽകിയ ഇതരസംസ്ഥാനക്കാരനെയും പിടികൂടിയിട്ടില്ല. ഒഡിഷയിൽ നിന്ന് വ്യാപകമായി കഞ്ചാവെത്തിക്കുന്നസംഘത്തിലെ അംഗമാണ് ഇയാളെന്ന് സംശയിക്കുന്നു. അന്വേഷണം പോളിടെക്നിക് ഹോസ്റ്റലിനുപുറത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.

 

 

English summery:

₹6000 commission for a bundle of cannabis"; Delivery to the hostel happens with the knowledge of most students: Statement revealed.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക