കലിഫോർണിയയിൽ കഴിഞ്ഞ വർഷത്തെ $1.2 ബില്യൺ മെഗാമില്യൻസ് ജാക്ക്പോട്ട് നേടിയത് റോസ്‌മേരി കാസറോട്ടി എന്ന വനിതയാണെന്നു ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. മറഞ്ഞിരിക്കാൻ ആഗ്രഹിക്കുന്ന കാസറോട്ടിയെ കുറിച്ചു കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. മാധ്യമങ്ങളോട് അവർ സംസാരിച്ചില്ല.
2024 ഡിസംബർ 27നു നടത്തിയ നറുക്കെടുപ്പിൽ ആറു നമ്പറുകളും കൃത്യമായി തിരഞ്ഞെടുത്തത് കാസറോട്ടി ആയിരുന്നുവെന്നു ഉദ്യോഗസ്ഥർ പറഞ്ഞു.
"അവർ തികച്ചും ആവേശഭരിതയായിരുന്നു," ലോട്ടറി വക്താവ് കരോലിൻ ബെക്കർ പറഞ്ഞു.
കാസറോട്ടി സമ്മാന തുകയായി $571 മില്യൺ ഒറ്റയടിക്കു സ്വീകരിക്കും. പല തവണകളായി സ്വീകരിച്ചാൽ $1.2 ബില്യണ് അടുത്തു കിട്ടുമായിരുന്നു.
മെഗാമില്യൺസ് ജാക്‌പോട്ടിൽ നിന്ന് ഏതാണ്ട് $89.5 മില്യൺ പബ്ലിക് സ്കൂളുകൾക്കു പോകും.
കോട്ടൺവുഡിലെ സൺഷൈൻ ഫുഡ് ആൻഡ് ഗ്യാസ് സർക്കിൾ കെയിൽ നിന്നാണ് കാസറോട്ടി ടിക്കറ്റ് വാങ്ങിയത്. കുടുംബ ബിസിനസ് ആണിത്. അവർക്കു $1 മില്യൺ റീറ്റെയ്ൽ ബോണസ് കിട്ടും. "ലോട്ടറി ചരിത്രത്തിൽ ഈ സ്റ്റോറും പ്രവേശിച്ചതിൽ ആവേശമുണ്ട്," ഇന്ത്യൻ വംശജനായ ഉടമ ഇഷാർ ഗിൽ പറഞ്ഞു.
എല്ലാ ചൊവാഴ്ചയും വെള്ളിയാഴ്ചയും എടുക്കുന്നതാണു മെഗാമില്യൻസ്.
CA woman wins $1.2 billion lottery