ന്യൂ യോർക്കിൽ ഇന്ത്യയുടെ ഡപ്യൂട്ടി കോൺസൽ ജനറലായിരുന്ന വരുൺ ജെഫ് മാർച്ച് 20നു വിരമിച്ചപ്പോൾ ട്രൈ-സ്റ്റേറ്റ് സമൂഹം ഹൃദ്യമായ യാത്രയയപ്പു നൽകി.
ന്യൂ ജേഴ്‌സി എഡിസണിൽ മുഗൾ ബോൾറൂമിൽ നടന്ന ചടങ്ങിൽ ഒട്ടേറെപ്പേർ അദ്ദേഹത്തിന്റെ മികച്ച സേവനം ഓർമിച്ചു സംസാരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ലെക്‌സ് ഫ്രിഡ്‌മാനുമായി നടത്തിയ പോഡ്‌കാസ്റ്റ് സംപ്രേക്ഷണം ചെയ്താണ് ചടങ്ങു ആരംഭിച്ചത്. ജെഫ് സമൂഹത്തിനു നൽകിയ സേവനങ്ങൾ ഫിയ ചെയർമാൻ അങ്കുർ വൈദ്യ അനുസ്മരിച്ചു.
ഫിയ ഉൾപ്പെടെയുള്ള സംഘടനകൾ നൽകിയ പിന്തുണ തന്റെ ജോലി സുഗമമാക്കിയെന്നു ജെഫ് ഓർമിച്ചു. യുഎസിലുള്ള മൂന്നു ലക്ഷത്തിലേറെ ഇന്ത്യൻ വിദ്യാർഥികളെ പിന്തുണയ്ക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.
ടി എ കെ ഗ്രൂപ്, ബൻസാൽ ഫൗണ്ടേഷൻ,ടിവി9, പരീഖ് വേൾഡ്‌വൈഡ് മീഡിയ, ബി ജെ എ എൻ എ, സിദ്ധിവിനായക് ക്ഷേത്രം, റോർ എന്നിവയുടെ പ്രതിനിധികൾ പങ്കെടുത്തു.
Warm send-off to NY Deputy CG