ട്രംപ് ഭരണകൂടത്തിലെ ഉന്നതർ യെമെനിൽ നടത്താനുള്ള ആക്രമണത്തിന്റെ വിശദാംശങ്ങൾ 'സിഗ്നൽ' ചാറ്റ് ഗ്രൂപ്പിൽ ചർച്ച ചെയ്തത് 'ദ അറ്റ്ലാന്റിക്' മാസിക ബുധനാഴ്ച്ച പുറത്തു വിട്ടു. ചർച്ചയിലേക്കു മാസികയുടെ എഡിറ്റർ ഇൻ ചീഫ് ജെഫ്രി ഗോൾഡ്ബർഗിനെ 'ആരോ' ക്ഷണിച്ചതിന്റെ കുറ്റം നാഷനൽ സെക്യൂരിറ്റി അഡ്വൈസർ മൈക്ക് വാൾസ് ഏറ്റതിനു പിന്നാലെയാണിത്.
ചർച്ചയിൽ നിന്നു അതീവ രഹസ്യമായ വിവരങ്ങളൊന്നും ചോർന്നില്ലെന്നു ഭരണകൂടം വാദിക്കുന്നതു കൊണ്ട് ജനങ്ങളുടെ തീർപ്പിനു അത് പ്രസിദ്ധീകരിക്കുന്നുവെന്നു ഗോൾഡ്ബർഗ് പറഞ്ഞു. ഹൂത്തി കലാപകാരികൾക്കു എതിരായ ആക്രമണം ആരംഭിക്കുന്ന കൃത്യമായ സമയം, എന്തെല്ലാം ആയുധങ്ങൾ ഉപയോഗിക്കും എന്നിങ്ങനെയുള്ള വിവരങ്ങൾ ഡിഫൻസ് സെക്രട്ടറി പീറ്റ് ഹെഗ്സേത്ത് കൃത്യമായി വെളിപ്പെടുന്നുണ്ട്.
മാസിക നുണ പറയുകയാണെന്ന പ്രസിഡന്റ് ട്രംപ്, ഹെഗ്സേത്ത്, ഡി എൻ ഐ: തുൾസി ഗബ്ബാർഡ്, സി ഐ എ മേധാവി റാറ്റ്ക്ലിഫ് തുടങ്ങിയവരുടെ പ്രസ്താവങ്ങളെ നിഷേധിക്കുന്നതാണ് പുതിയ വെളിപ്പെടുത്തലുകൾ. രഹസ്യമൊന്നും ചോർന്നിട്ടില്ലെന്നു അവർ വാദിക്കുമ്പോൾ ആക്രമണ പദ്ധതിയുടെ വിശദാംശങ്ങളാണ് വെളിപ്പെടുന്നത്.
ആക്രമണ സമയം വെളിപ്പെടുത്തുന്നത് വലിയ പാളിച്ചയാണ്. ശത്രുവിന് ഒളിക്കാനും പ്രത്യാക്രമണം നടത്താനും അത് സൗകര്യം നൽകും.
The Atlantic reveals 'Signal' chat