Image

'ഒറ്റത്തവണ മാത്രമാണ് പറഞ്ഞു കൊടുത്തത്, എന്നാൽ ആ ഇമോഷൻ അവൾക്ക് കിട്ടി ; ആ പാട്ടിലെ ശബ്ദം അലംകൃതയുടെ' ; സംഗീത സംവിധായകന്‍ ദീപക് ദേവ്

Published on 27 March, 2025
'ഒറ്റത്തവണ മാത്രമാണ് പറഞ്ഞു കൊടുത്തത്, എന്നാൽ ആ ഇമോഷൻ അവൾക്ക് കിട്ടി ; ആ പാട്ടിലെ ശബ്ദം അലംകൃതയുടെ' ; സംഗീത സംവിധായകന്‍ ദീപക് ദേവ്

പൃഥ്വിരാജിന്റെ മൂന്നാം സംവിധാന സംരംഭമായ എമ്പുരാനില്‍ എല്ലാവരും ശ്രദ്ധിച്ചത് ഒരു കൊച്ച് ശബ്ദമാണ്. ട്രെയ്‌ലറില്‍ എമ്പുരാനേ എന്ന് പാടിയത് ആരാണെന്നായിരുന്നു എല്ലാവരുടെയും ചോദ്യം. എന്നാല്‍ അത് മറ്റാരുമല്ല പൃഥ്വിരാജിന്റെ മകള്‍ അലംകൃതയാണെന്നാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍ ദീപക് ദേവ് പറയുന്നത്. റിപ്പോര്‍ട്ടറിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ആ പാട്ട് വെച്ച് തന്നെ സിനിമ തുടങ്ങണമെന്ന് പറഞ്ഞപ്പോഴാണ് ആദ്യ ഗാനം തന്നെ എമ്പുരാനെ എന്നാക്കി മാറ്റിയത്. ആ പാട്ടിന്റെ രണ്ട് വരി മാത്രമാണ് ട്രെയ്‌ലറില്‍ ഉള്‍പ്പെടുത്തിയത്. അത് എല്ലാവരും ഏറ്റെടുത്തു. ആ വരികള്‍ കേള്‍ക്കുന്നത് ഒരു കുട്ടിയുടെ ശബ്ദത്തിലാണ്. ആ ശബ്ദത്തിന്റെ ഉടമ പൃഥ്വിയുടെ മകള്‍ അലംകൃതയാണ്.

എമ്പുരാന്‍ സോങ് ഒരു കുട്ടിയുടെ ശബ്ദത്തില്‍ തുടങ്ങാമെന്നത് പൃഥ്വിയുടെ സജഷനായിരുന്നു. അങ്ങനെ എട്ടോ പത്തോ വയസുള്ള കുട്ടി മതിയെന്ന് തീരുമാനിച്ചു. അങ്ങനെയാണ് മകളെ പാടിപ്പിച്ച് നോക്കാന്‍ പൃഥ്വി പറഞ്ഞത്.

ഇംഗ്ലീഷ് പാട്ടൊക്കെയാണ് അലംകൃത കേള്‍ക്കുന്നത്. എമ്പുരാനെ പാടി വരുമ്പോള്‍ എങ്ങനെ ഉണ്ടാകുമെന്ന് അറിയില്ലെന്നും പൃഥ്വി പറഞ്ഞു. എന്നാല്‍ അലംകൃത പാടിയപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു. ഇമോഷന്‍സ് ഉള്‍പ്പെടെ ഞാന്‍ ഒറ്റത്തവണയെ പറഞ്ഞ് കൊടുത്തിരുന്നുള്ളൂ.

പൃഥ്വി ഡയലോഗ് പഠിക്കുന്നത് പോലെ ഒറ്റയടിക്ക് അലംകൃത പാട്ടും പഠിച്ചു ഇമോഷനും കിട്ടി. അഞ്ച് മിനിറ്റില്‍ പാട്ടുപാടി അവസാനിപ്പിച്ചത് ആ അച്ഛന്റെ മോളായത് കൊണ്ടാകാമെന്നും ദീപക് ദേവ് പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക