Image

മുരളി ഗോപി രചിച്ച ‘എമ്പുരാനി’ലെ ഗാനമെത്തി

Published on 29 March, 2025
മുരളി ഗോപി രചിച്ച ‘എമ്പുരാനി’ലെ ഗാനമെത്തി

മ്പുരാന്റെ സെക്കന്റ് സിംഗിള്‍ വീഡിയോ റിലീസ് ചെയ്തു. ദീപക് ദേവ് സംഗീതം നല്‍കിയ ഗാനത്തിന് രചന നിര്‍വഹിച്ചിരിക്കുന്നത് മുരളി ഗോപിയാണ്. ജോബ് കുര്യന്‍ ആണ് ആലാപനം. മാര്‍ച്ച് 27ന് ആയിരുന്നു പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രത്തിന്റെ റിലീസ്. വന്‍ ഹൈപ്പിലെത്തിയ ചിത്രം ബോക്‌സ് ഓഫീസിലും തിളങ്ങി. ഒടുവില്‍ റിലീസ് ചെയ്ത് രണ്ട് ദിവസത്തില്‍ തന്നെ 100 കോടി ക്ലബ്ബെന്ന നേട്ടവും ചിത്രം സ്വന്തമാക്കിയിരുന്നു.

https://youtu.be/IukLBvbicWk

റിലീസിന് പിന്നാലെ നടക്കുന്ന വിവാദത്തിന് പിന്നാലെ എമ്പുരാനിലെ 17 ലേറെ ഭാഗങ്ങളില്‍ മാറ്റം വരുത്താന്‍ ധാരണയായിട്ടുണ്ട്. വോളന്ററി മോഡിഫിക്കേഷന്‍ വരുത്താനും തീരുമാനമായിട്ടുണ്ട്. കലാപത്തിന്റ കൂടുതല്‍ ദൃശ്യങ്ങള്‍, സ്ത്രീകള്‍ക്കെതിരായ ആക്രമണ ദൃശ്യങ്ങള്‍ എന്നിവയിലും മാറ്റം വരും. വില്ലന്‍ കഥാപാത്രത്തിന്റ പേരും മാറും. എന്നാല്‍ ഇത് റീ സെന്‍സറിങ് അല്ല, മോഡിഫിക്കേഷന്‍ ആണെനാണ് നടത്തുക.മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായി എത്തിയ എമ്പുരാന് തിരക്കഥ ഒരുക്കിയത് മുരളി ഗോപിയാണ്. ലൈക്ക പ്രൊഡക്ഷന്‍സ്, ആശീര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ സുഭാസ്‌കരന്‍, ആന്റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക