eMalayale

കനേഡിയൻ നെഹ്രു ട്രോഫി കേരളാ കൺവെൻഷൻ ഏപ്രിൽ 13 ന്

ലെജു രാമചന്ദ്രൻ

13 April 2025, 01:44 AM

News 339095

കാനഡയിലെ ബ്രാംറ്റൺ മലയാളീ സമാജം സംഘടിപ്പിക്കുന്ന 15 – മത് കനേഡിയൻ നെഹ്രുട്രോഫി 2025 വള്ളംകളിയുടെ കേരളാ കൺവൻഷനും, പള്ളിയോടങ്ങളെയും, കളിവള്ളങ്ങളെയും ആദരിക്കുന്ന ചടങ്ങും ഏപ്രിൽ 13 ന് വൈകിട്ട് 4 മണിക്ക് ആറന്മുള പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നു.

2025-ലെ ബ്രാംപ്ടൺ ബോട്ട് റേസിന്റെ 15-ാം വാർഷികം ആഗസ്റ്റ് മാസത്തിൽ നടക്കാനിരിക്കെ, ബ്രാംപ്ടൺ മലയാളി സമാജം (BMS) സംഘടിപ്പിക്കുന്ന കേരള കൺവെൻഷൻ 2025, കേരളീയരുടെ സാംസ്കാരിക പൈതൃകത്തെ ആഗോള തലത്തിൽ പ്രചരിപ്പിക്കുന്നതിനുള്ള വേദിയായി മാറുകയാണ്. ഈ വർഷത്തെ കൺവെൻഷൻ, കേരളത്തിന്റെ സമ്പന്നമായ വള്ളംകളിയുടെ പൈതൃകത്തെ സംരക്ഷിക്കുകയും അതിന്റെ സാംസ്കാരിക മഹത്വം ഉയർത്തുകയും ചെയ്യുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.കേരളത്തിലെ പുഴകളിലും കായലുകളിലും നിറഞ്ഞുനിൽക്കുന്ന വള്ളംകളി മഹോത്സവം, നമ്മുടെ സാംസ്കാരിക പൈതൃകത്തിന്റെ ഹൃദയ സ്പന്ദനമാണ്. ഈ മത്സരങ്ങൾ ഗ്രാമങ്ങളുടെ ഐക്യത്തിന്റെയും സഹകരണത്തിന്റെയും പ്രതീകമാണ് . ചുണ്ടൻ വള്ളങ്ങൾ കേരളത്തിന്റെ ജലസഞ്ചാര പൈതൃകത്തിന്റെ അടയാളങ്ങളാണ്. ആറന്മുള ഉത്രട്ടാതി വള്ളംകളി പോലുള്ള ആഘോഷങ്ങൾ ഈ പൈതൃകത്തിന്റെ മഹത്വം വിളിച്ചോതുന്ന ഉത്തമ ഉദാഹരണങ്ങളാണ്.

വള്ളംകളിയുടെ വേറിട്ട സവിശേഷതയാണ് വഞ്ചിപ്പാട്ടുകൾ. ഓരോ പാട്ടിലും ഒരു കഥയുണ്ട്; ഓരോ താളത്തിലും ഒരു ഉത്സവമുണ്ട്. തുഴയുന്നവരുടെ ഏകാഗ്രതയും കാണികളുടെ ആവേശവും ഒത്തു ചേരുമ്പോൾ, ആ നിമിഷങ്ങൾ അസാധാരണമായ അനുഭവമായി മാറുന്നു.മലയാള സാഹിത്യത്തിലെ സമ്പന്നമായ പൈതൃകം ഈ ആഘോഷങ്ങളിൽ എല്ലാകാലത്തും പ്രതിഫലിക്കാറുണ്ട്.ചെറുശ്ശേരിയുടെയും എഴുത്തച്ഛന്റെയും പൂന്താനന്റെയും രചനകൾ, കേരളത്തിന്റെ സാംസ്കാരിക ഐക്യം ഉയർത്തുന്ന ഇത്തരം വേദികൾക്ക് ഊർജ്ജമായി മാറാറുണ്ട്.
2025 ബ്രാംപ്ടൺ ബോട്ട് റേസിന്റെ ഈ കേളികൊട്ട്, കേരളത്തിന്റെ സമ്പന്നമായ ജലസഞ്ചാര പൈതൃകത്തെ ആഗോള തലത്തിൽ എത്തിക്കുന്നതിന് വലിയൊരു ഉത്തരവാദിത്വമാണ് വഹിക്കുന്നത്. പങ്കെടുക്കുന്ന ടീമുകൾ അവരുടെ താല്പര്യവും സമർപ്പണവും പ്രകടിപ്പിച്ച്, കേരളത്തിന്റെ സാംസ്കാരിക പൈതൃകം ലോകത്തിനു മുന്നിലാണ് അവതരിപ്പിക്കുന്നത് .ഈ മഹോത്സവത്തിന് ചുക്കാൻ പിടിക്കുന്ന വ്യക്തിയാണ്.

ശ്രീ കുര്യൻ പ്രക്കാനം. ബ്രാംപ്ടൺ ബോട്ട് റേസിന്റെ പ്രസിഡന്റും സംഘാടകനുമായി 16 വർഷത്തിലേറെക്കാലമായി അദ്ദേഹം ഈ വള്ളംകളിയുടെ നേതൃത്വം ഏറ്റെടുത്ത്, അതിന്റെ മഹിമയെ ലോകമെമ്പാടും പ്രചരിപ്പിക്കാൻ ശ്രമിച്ചു വരുന്നു. കേരളത്തിലെ നെഹ്രു ട്രോഫി വള്ളംകളിയെ അനുകരിച്ച്, കാനഡയിലെ ബ്രാംപ്ടൺ ബോട്ട് റേസ് ജനങ്ങളുടെ ഐക്യം ഊട്ടിയുറപ്പിക്കുന്ന ഒരു ഉത്സവമായി മാറിയിരിക്കുന്നുവെന്ന് അദ്ദേഹം അഭിമാനത്തോടെയാണ് അറിയിക്കുന്നത് .

ഈ അസുലഭ നിമിഷങ്ങൾ മലയാളികളുടെ ഐക്യത്തിന്റെയും സാംസ്കാരിക പുനർജ്ജീവനത്തിന്റെയും അടയാളമാണ്. മലയാളികളുടെ പൈതൃക സന്ദേശം ലോകമെമ്പാടും പ്രചരിക്കട്ടെ! ബ്രാംപ്ടൺ മലയാളി സമാജത്തിലെ പ്രവർത്തകർക്ക് അഭിമാന നിമിഷങ്ങളാണ് ഈ കൺവെൻഷൻ യാഥാർഥ്യമാക്കുന്നതിലൂടെ സംഭവിക്കുന്നത് .
ഈ വരുന്ന ഏപ്രിൽ 13 വള്ളംകളിയുടെ ഈറ്റില്ലമായ ആറന്മുളയിൽ വെച്ച് കേരളാ കൺവൻഷൻ ബഹുമാനപ്പെട്ട മന്ത്രി ശ്രീ. വിൻ വാസവൻ ഉദ്ഘാടനം നിർവ്വഹിക്കുന്നതും, മുഖ്യാതിഥി ആയി ശ്രീ. ആന്റോ ആന്റണി എംപി, ശ്രീ രാജു എബ്രഹാം, ശ്രീ. ശിവദാസൻ നായർ, ശ്രീമതി മാലേത്ത് സരളാദേവി, തുടങ്ങി നിരവധി പ്രമുഖർ പങ്കെടുക്കുന്നു.

വാർത്ത -ലെജു  രാമചന്ദ്രൻ
 

1 week ago

No comments yet. Be the first to comment!

News 339889

മാര്‍പാപ്പയുടെ അന്ത്യവിശ്രമ സ്ഥലമായ സെന്റ് മേരി മേജര്‍ ബസിലിക്കയുടെ പുരാചരിത്രം (എ.എസ് ശ്രീകുമാര്‍)

0

1 hour ago

News 339888

പഹല്‍ഗാം ഭീകരാക്രമണം; സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി മടങ്ങുന്നു

0

1 hour ago

Berakah
Sponsored
35
News 339887

മാർപാപ്പയുടെ വിടവാങ്ങൽ സൂചനകൾ: വത്തിക്കാൻ വെളിപ്പെടുത്തുന്നു

0

1 hour ago

News 339886

മുൻ ടൊറന്റോ പോലീസ് ഉദ്യോഗസ്ഥൻ ജേക്കബ് കുഴിക്കാട്ടിൽ അന്തരിച്ചു

0

1 hour ago

News 339885

ചിന്നമ്മ പള്ളിക്കുന്നേല്‍ (അന്ന) ന്യൂയോര്‍ക്കില്‍ അന്തരിച്ചു

0

2 hours ago

United
Sponsored
34
News 339884

പഹൽ​ഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ കൊച്ചി സ്വദേശിയും

0

2 hours ago

News 339883

മാർപാപ്പക്ക് വേണ്ടി പ്രാർത്ഥന (വിഡിയോ കാണുക)

0

3 hours ago

News 339882

സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനെതിരെ പരാതി

0

4 hours ago

Statefarm
Sponsored
33
News 339881

പഹല്‍ഗാം ഭീകരാക്രമണത്തില്‍ ശക്തമായ തിരിച്ചടിയുണ്ടാകും: രാജീവ് ചന്ദ്രശേഖര്‍

0

4 hours ago

News 339880

600 കോടി പിന്നിട്ട് ഛാവ കളക്ഷന്‍!

0

4 hours ago

News 339879

കുറ്റവാളികളെ കാണുന്നവരെ പോലെയല്ല ഇത്തരം ശീലങ്ങളില്‍ അകപ്പെട്ടുപോയവരെ കാണേണ്ടത്; ഫെഫ്ക

0

4 hours ago

Mukkut
Sponsored
31
News 339878

സർബത്ത് ജിഹാദ് പരാമർശ വീഡിയോ പിൻവലിക്കാൻ തയാറെന്ന് ബാബാ രാംദേവ്

0

4 hours ago

News 339877

' ഹൃദയഭേദകവും അപലപനീയവും'; പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് രാഹുല്‍ ഗാന്ധി

0

4 hours ago

News 339876

ഭര്‍ത്താവിനെ വെടിവെച്ചു കൊന്ന ശേഷം അക്രമി പറഞ്ഞു, 'ഇത് മോദിയോട് പോയി പറയൂ'; ഭീകരാക്രമണ നിമിഷങ്ങളെ കുറിച്ച് പല്ലവി

0

4 hours ago

Premium villa
Sponsored
News 339875

ഹീനകൃത്യത്തിന് പിന്നിലുള്ളവരെ വെറുതെ വിടില്ല; പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി

0

5 hours ago

News 339874

ഇന്ത്യയുടെ വളർച്ചയിൽ പങ്കാളികളാകാൻ ആഗോള സിഇഒമാരെയും നിക്ഷേപകരെയും ക്ഷണിച്ച് ധനമന്ത്രി

0

5 hours ago

News 339873

ജയ്പൂർ പൈതൃകം തേടി വാൻസ് കുടുംബം; ആമേർ കോട്ട സന്ദർശനം ശ്രദ്ധേയമായി

0

6 hours ago

Malabar Palace
Sponsored
News 339872

ഷിക്കാഗോയിലെ ഹോളി ആഘോഷം ഹൃത്വിക് റോഷൻ്റെ സാന്നിധ്യം ശ്രദ്ധേയമായി

0

6 hours ago

News 339871

ജമ്മു കശ്മീരിലെ പഹൽഗാമില്‍ വന്‍ ഭീകരാക്രമണം; 27 പേര്‍ കൊല്ലപ്പെട്ടതായി വിവരം

0

6 hours ago

News 339870

അമ്മമാർക്കു പ്രസവ ശേഷം $5,000: ജനനനിരക്ക് കൂട്ടാൻ ട്രംപ് പ്രോത്സാഹന വഴികൾ തേടുന്നു (പിപിഎം)

0

6 hours ago

Lakshmi silks
Sponsored
38
News Not Found