ഷിക്കാഗോ: ഇന്ദ്രജാല ലോകത്തെ കുലപതിയായ പ്രൊഫ. ഗോപിനാഥ് മുതുകാടും സംഘവും
ഷിക്കാഗോയില്‍ സെപ്റ്റംബര്‍ മൂന്നാംതീയതി ശനിയാഴ്ച വൈകിട്ട് ആറുമണിക്ക്
എവാന്‍സ്റ്റണ്‍ ടൗണ്‍ഷിപ്പ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വമ്പിച്ച പ്രകടനം
കാഴ്ചവെയ്ക്കുന്നു.
`വിസ്മയം 2011' എന്ന മെഗാഷോയ്ക്ക് വേദി
ഒരുക്കുന്നത് ഷിക്കാഗോ മലങ്കര കത്തോലിക്കാ പള്ളിയാണ്.
ഈ ഷോയുടെ
ടിക്കറ്റ് വിതരണത്തിന്റെ കിക്ക്ഓഫ് വികാരി ഫാ. മാത്യു പെരുമ്പള്ളിക്കുന്നേല്‍,
അച്ചാമ്മ ജോണ്‍ പ്ലാമൂട്ടിലിനും, രാജു വിന്‍സെന്റിനും ആദ്യ ടിക്കറ്റുകള്‍ നല്കി
നിര്‍വ്വഹിച്ചു.
ഡോ. ജോസഫ് ആന്‍ഡ് ഡോ. ജെസി കുന്നേല്‍ ആണ് ഈ ഷോയുടെ മെഗാ
സ്പോണ്സര്.
യു.എസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍
മജീഷ്യന്‍ സൊസൈറ്റിയുടെ 2011-ലെ പുരസ്കാരമായ `മെര്ലിന് അവാര്‍ഡ്' ഗോപിനാഥ്
മുതുകാടിന് അടുത്തകാലത്ത് ലഭിച്ചിരുന്നു. ഒരു മലയാളിക്ക് ലഭിക്കുന്ന ആദ്യ
അവാര്‍ഡാണിത്.
ടിക്കറ്റിനും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക: ഫാ.
മാത്യു പെരുമ്പള്ളിക്കുന്നേല്‍ (847 477 8559), ബഞ്ചമിന് തോമസ് (847 529 4600),
രാജു വിന്‍സെന്റ് (630 890 7124), രഞ്ചന്‍ ഏബ്രഹാം (847 287 0661), സിബി ദാനിയേല്‍
(224 659 0938).