ന്യൂയോര്‍ക്ക്: വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസോസ്സിയേഷന്റെ മുപ്പത്തിയേഴാമത്
ഓണാഘോഷം സെപ്തംബര്‍ 10 ശനിയാഴ്ച ന്യൂറോഷല്‍ ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച്
വിപുലമായ പരിപാടികളോടെ നടത്തുന്നതാണ്.
അന്നേ ദിവസം രാവിലെ 11:30ന്
വിഭസമൃദ്ധമായ ഓണസദ്യയോടെ പരിപാടികള്‍ ആരംഭിക്കും. തുടര്‍ന്ന് താലപ്പൊലിയുടേയും
ശിങ്കാരി മേളത്തിന്റേയും അകമ്പടിയോടെ മഹാബലിക്ക് വരവേല്പ് നല്‍കും. രണ്ടു
മണിക്ക് ആരംഭിക്കുന്ന പൊതുസമ്മേളനത്തില്‍ വെസ്റ്റ്ചെസ്റ്റര്‍ കൗണ്ടി
എക്സിക്യൂട്ടീവ് റോബര്‍ട്ട് ആസ്റ്ററീനോ, ന്യൂറോഷല്‍ സിറ്റി മേയര്‍ നോം ബ്രാംസണ്‍
തുടങ്ങി സാമൂഹ്യ-സാംസ്ക്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്നതായിരിക്കും.
തുടര്‍ന്നു നടക്കുന്ന കലാപരിപാടികളില്‍ സുപ്രസിദ്ധ ഗായകന് തഹ്സീന് മുഹമ്മദ്,
അനിത കൃഷ്ണ എന്നിവരുടെ ഗാനമേള, നാട്യമുദ്ര സ്കൂള്‍ ഓഫ് ഡാന്‍സ്
അവതരിപ്പിക്കുന്ന നൃത്ത-നൃത്യങ്ങള്‍ എന്നിവയുമുണ്ടായിരിക്കും.
ഈ
ഓണാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എല്ലാ മലയാളി കുടുംബങ്ങളേയും അവരുടെ
ബന്ധുമിത്രാദികളേയും ഓണാഘോഷ കമ്മിറ്റി ഹൃദയപൂര്‍വ്വം ക്ഷണിച്ചുകൊള്ളൂന്നു. കൂടുതല്‍
വിവരങ്ങള്‍ക്ക്: ഷാജി ആലപ്പാട്ട്-914 374 2609, കെ.കെ. ജോണ്സണ്-914 610 1594,
ജോയി ഇട്ടന്‍-914 564 1702, ടെറന്‍സണ്‍ തോമസ്-914 255 0176, എം.വി. കുരിയന്‍-914
830 8644, ശ്രീകുമാര്‍ ഉണ്ണിത്താന് - 914 886 2655.