ഒരു കഥ എഴുതി അയയ്ക്കാനല്ലേ താങ്കള്‍ ആവശ്യപ്പെട്ടിരുന്നത്.? എന്തെഴുതണം എന്ന്
വളരെയേറെ ആലോചിച്ചു. എന്താണ് ഏറ്റവും രസകരം?
മിനിറ്റുകള്‍, മണിക്കൂറുകള്‍.
അവ കടന്നുപൊയ്ക്കൊണ്ടിരുന്നു.
വിശപ്പ്. ശരീരത്തിന്റെ ഏതോ ഭാഗത്തുനിന്നും
അത് ചെളിയില്‍ നിന്നും കുമിളപോലെ പൊന്തിവന്നു. പതുക്കെ ഉയര്‍ന്ന് എങ്ങോ തട്ടി.
`ഭും...' അത് പൊട്ടി. അതോടെ ഒരു ജീവി പുറത്തുവന്നു. അത് വയറ്റിലെല്ലാം
അള്ളിപ്പറിക്കാന് തുടങ്ങി. കടുത്ത വിശപ്പ്. ഇനി ആഹാരം കഴിക്കാന്‍ പോയേ പറ്റൂ.
ഞാന്‍ എഴുന്നേറ്റ് ഡ്രസ് ചെയ്ത് നടന്നു. അപ്പോഴും തലച്ചോറില്‍
ഭൂകമ്പത്തിന്റെ പ്രതീതി.
എതാണാ കഥ.?
വയറ്റിലെ നീരാളി അലറിക്കരഞ്ഞു.
ഭയപ്പെട്ടതുപോലെ.
എനിക്ക് കഥ ഓര്‍മ്മവന്നു.....