പന്തളം: പെന്തക്കോസ്ത് പ്രസ്ഥാനങ്ങളുടെ ആരംഭകാല പ്രവര്‍ത്തകനായിരുന്ന പരേതനായ
കുറ്റൂര്‍ കുട്ടിയച്ചന്റെ മകന് പുരയ്ക്കല്‍ മേഴ്സി വില്ലയില്‍ (കുറ്റൂര്‍
കോടിയാട്ട് കിണറ്റുകാലായില്) ഇവാഞ്ചലിസ്റ്റ് പി.എന്‍. ശാമുവേല്‍ (ഉണ്ണിക്കുഞ്ഞ്
- 72) നിര്യാതനായി.
ഭൗതികശരീരം ഓഗസ്റ്റ് 23-ന് രാവിലെ 8 മണിക്ക്
ഭവനത്തില്‍ കൊണ്ടുവരുന്നതും, തുടര്‍ന്ന് 10 മണിക്ക് മാന്തുക യു.പി. സ്കൂളിന്
സമീപമുളള ബഥേല്‍ ഐ.പി.സി ഹാളില്‍ സംസ്കാര ശുശ്രൂഷ ആരംഭിച്ച് 1 മണിക്ക്
സംസ്കരിക്കുന്നതാണ്.
ഭാര്യ: മേഴ്സി മാവേലിക്കര മാമ്മൂട്ടില്‍
കുടുംബാംഗവും, പരേതനായ പാസ്റ്റര്‍ പി.ടി. ചാക്കോ (വെട്ടിയാറ്റ് ചാക്കോച്ചന്) യുടെ
മകളുമാണ്.
മക്കള്‍: നൈനാന് കോടിയാട്ട് (യു.എസ്.എ), ജേക്കബ്
കോടിയാട്ട് (കാനഡ). മരുമക്കള്‍: ജെസ്സി (യു.എസ്.എ), ജോളി (കാനഡ). കൊച്ചുമക്കള്‍:
ജെഫ്റി, സോഫിയാ, ജെന്നിഫര്‍, ജോര്ഡന്.
സഹോദരങ്ങള്‍: എന്‍.പി. ജോയി,
പി.എന്‍. ഫിലിപ്പ്, പരേതരായ കുഞ്ഞമ്മ ഡേവിഡ്, പി.എന്‍. ജോര്‍ജ്, പി.എന്‍.
തോമസ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍: 94461 86035, 9744 264144.