മലയാളത്തില്‍ നിന്ന് ഒരു നടികൂടി തമിഴിലേക്ക്. സനുഷയാണ് തമിഴില്‍ ഭാഗ്യ പരീക്ഷണത്തിന് എത്തുന്നത്. സൂര്യയുടെ ഇളയ സഹോദരനുമായ കാര്‍ത്തിയുടെ നായികയായാണ് സനൂഷ തമിഴിലേക്ക് രംഗപ്രവേശം നടത്തുന്നത്. അലക്സ് പാണ്ഡ്യന് എന്നാണ് ചിത്രത്തിന്റെ പേര്.
ദിലീപ് നായകനായ മിസ്റ്റര്‍ മരുമകന് ശേഷം സനൂഷ അഭിനയിക്കുന്ന ചിത്രമാണിത്. അലക്സ് പാണ്ഡ്യന് ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ്. മലയാളത്തില്‍ നിന്ന് അവസരങ്ങള്‍ കൂടുതല്‍ ലഭിക്കുന്നുണ്ടെങ്കിലും മറുഭാഷകളിലും സജീവമാകാനാണ് സനൂഷയുടെ തീരുമാനം.