ഡാളസ് (ടെക്സാസ്): ഡാളസ്സിലെ പ്രമുഖ ഓര്‍ത്തഡോക്സ്
ദേവാലയങ്ങളിലൊന്നായ ഗാര്‍ലാന്റ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ്
ദേവാലയത്തില്‍ ഫാമിലിനൈറ്റ് 2011 വിവിധ പരിപാടികളോടെ നടത്തപ്പെടുന്നു.
ആഗസ്ത് 27ാം തീയ്യതി ശനിയാഴ്ച വൈകിട്ട് 6:30 ന് ഗാര്‍ലാന്റ് എം.ജി.എം
ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടുന്ന ഫാമിലിനൈറ്റ് 2011 ന്റെ ഉത്ഘാടനം മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ബാംഗ്ലൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പൊലീത്താ നിര്‍വ്വഹിക്കും
മാര്‍ ഗ്രിഗോറിയോസ് യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന
ഈ കലാനൃത്ത സന്ധ്യയില്‍ ഡാളസ് ഏരിയയിലെ കലാകാരികളും കലാകാരന്മാരും
വിവിധയിനം കലാപരിപാടികള്‍ അവതരിപ്പിക്കും.
ഇടവകയിലെ വിവിധസംഘടനകള്‍ അവതരിപ്പിക്കുന്ന കലാ -സാംസ്കാരിക പരിപാടികള്‍, ക്ലാസിക്കല്‍ ഡാന്‍സ്, നാടകം, വാദ്യസംഗീതം, ഫാന്‍സിഡ്രസ്, ഗാനങ്ങള്‍ തുടങ്ങി നിരവധി പരിപാടികള്‍ ഉണ്ടായിരിക്കും.
യുവജനപ്രസ്ഥാനംഗങ്ങളായ നിരവധി പേര് വിവിധ കമ്മറ്റികളിലായി പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ.രാജു എം.ദാനിയേല്‍ (214) 476 6584, ഷിബു
മാത്യു (972) 839 2311, തങ്കം സണ്ണി (214) 605 1387 എന്നിവരുമായി
ബന്ധപ്പെടുക.