ഡാളസ് : ലോകപ്രശസ്ത മജീഷ്യനും 2011-ലെ മെര്ലിന് അവാര്‍ഡ് ജേതാവുമായ പ്രൊഫ:
ഗോപിനാഥ് മുതുക്കാടും സംഘവും നയിക്കുന്ന വിസ്മയം 2011 പരിപാടികളുടെ ആദ്യ
ടിക്കറ്റ് ഡോ: ഷേര്‍ളി മാത്യൂ ഡി.ഡി.എസ്സിന്റെ മാതാവിന് നല്‍കികൊണ്ട് ഡാളസ്
കരോള്‍ട്ടണ്‍ മാര്‍ത്തോമ്മ ഇടവക വികാരി റവ.കെ.പി. തോമസ്സ് ടിക്കറ്റ്
വില്പനയുടെ കിക്കോഫ് നിര്‍വഹിച്ചു. ചടങ്ങില്‍ റവ.ഷിബി എബ്രഹാം,
റവ.ജയ്സണ്‍ എ.തോമസ്, സജു കോര, എബി ജയിക്കബ് എന്നിവര്‍ പങ്കെടുത്തു.
ഡാളസ്സ് കരോള്‍ട്ടണ്‍ മാര്‍ത്തോമ്മ യുവജനസഖ്യത്തിന്റെ നേതൃത്വത്തില്‍
സെപ്റ്റംബര്‍ 17 ശനിയാഴ്ച വൈകീട്ട് 6 മണിക്ക് ഡാളസ്സ് കണ്വെന്ഷന്
സെന്ററിനോടനുബന്ധിച്ചുള്ള ബ്ലാക്ക് അക്കാഡമി തിയേറ്ററില്‍ വെച്ചാണ്
മാന്ത്രിക ലോകത്തെ അത്ഭുത പ്രതിഭാസമായ വിസ്മയം 2011 നടക്കുന്നത്.
പ്രൊഫ: മുതുക്കാടിനു പുറമെ തെന്നിന്ത്യന്‍ ചലച്ചിത്ര പിന്നണി ഗായിക
ജ്യോത്സന, ഗായകന് രമേശ് ബാബു, ഹാസ്യ രാജാക്കന്മാരായ പ്രശാന്ത് പുന്നപ്ര,
മനോജ് ഗിന്നസ്, പ്രശസ്ത ചലച്ചിത്രതാരം ശ്രൂതി ലക്ഷ്മി എന്നിവരടക്കം
ഇരുപതോളം കലാകാരന്മാര് ചേര്‍ന്നാണ് വിസ്മയം 2011 ഡാളസ്സിലെ
മലയാളികള്‍ക്കായി ഒരുക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
റവ.കെ.പി.തോമസ്സ്-214-493-7024
സജു കോര-972-400-1953
നിബു തോമസ്-972-365-2316
എബി ജയിക്കബ്-469-279-9129
ജിമ്മി മാത്യൂ-214-458-6203
മെറിന് ജോണ്‍ ശാമുവേല്‍ -214-914-1714
സജി ജോര്‍ജ്-214-714-0838
തോമസ് എബ്രഹാം-817-714-0534