
ഇല്ലിനോയിലെ അറോറയിൽ ഹിന്ദു ക്ഷേത്രം ആക്രമിക്കാൻ ശ്രമിച്ച യുവാവിനെ കുറിച്ചു വിവരം നൽകിയ അയാളുടെ സുഹൃത്തിന്റെ ധീരതയെ അധികൃതർ പ്രശംസിച്ചു. കൂട്ടക്കൊലയ്ക്കു ശ്രമിച്ച അലെക്സാൻഡ്രോസ് പാപോറാകിസ് എന്ന 19കാരൻ സുഹൃത്തിനു നൽകിയ വിവരം അയാൾ പോലിസിനു കൈമാറിയത് മഹാദുരന്തം ഒഴിവാക്കാൻ സഹായിച്ചെന്നു പലറ്റൈൻ പോലീസ് മേധാവി വില്യം നോർഡ് പറഞ്ഞു.
ആ വിവരം വച്ചാണ് പലറ്റൈൻ നിവാസിയായ പാപോറാകിസിനെ അറസ്റ്റ് ചെയ്തത്. അയാളുടെ സുഹൃത്ത് ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റിൽ ജോലി ചെയ്യുന്നു എന്നല്ലാതെ പേരുൾപ്പെടെ മറ്റു വിവരങ്ങളൊന്നും പോലീസ് വെളിപ്പെടുത്തിയില്ല.
"ആ വ്യക്തിയുടെ ധീരതയ്ക്കു നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു," എഫ് ബി ഐ ഷിക്കാഗോ മേധാവി ലൂക്കസ് റോത്താസ് പറഞ്ഞു. "എന്റെ വ്യക്തിപരമായ, ആത്മാർഥമായ നന്ദി അറിയിക്കാനും അദ്ദേഹത്തെ പ്രശംസിക്കാനും ഞാൻ ആഗ്രഹിക്കുന്നു."
Authorities hail person who tipped them about plot against temple