
ഡാളസ്: ക്രിസ്ത്യൻ ഫെലോഷിപ്പ് ഫോർ ഇന്ത്യയുടെ (CFI) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ പ്രമുഖ പത്രപ്രവർത്തകൻ മാത്യു സാമുവൽ പ്രസംഗിക്കും. ഒക്ടോബർ 25 ഞായറാഴ്ച വൈകിട്ട് അഞ്ചിന് ഗാർലൻഡിലെ ഐപിസി ഹെബ്രോനിലാണ് പരിപാടി.
“ഇന്ത്യയിലെ ക്രൈസ്തവ പീഡനവും ആത്മീയ ഉണർവ്വും: യാഥാർഥ്യങ്ങളും വസ്തുതകളും” എന്ന വിഷയത്തിൽ അദ്ദേഹം സംസാരിക്കും. തുടർന്ന് ചോദ്യങ്ങൾക്ക് മറുപടി നൽകും. സമ്മേളനത്തിലേക്ക് ഏവരെയും സംഘാടകർ സ്വാഗതം ചെയ്തു.
വേദി: IPC Hebron, 1751 Wall St, Garland, TX 75041.
കൂടുതൽ വിവരങ്ങൾക്ക്: മാത്യു സാമുവൽ — (469) 258-8118; ഷാജി കരയ്ക്കൽ — (914) 433-3622; തോമസ് മുള്ളയ്ക്കൽ — (214) 223-1194.
വെബ്സൈറ്റ്: www.cfiusa.org