Image

മലയാള ചലച്ചിത്രഗാനങ്ങൾ പുതിയ നൂറ്റാണ്ടിൽ (ഭാഗം- 3: കുര്യൻ കെ തോമസ്)

Published on 16 October, 2026
മലയാള ചലച്ചിത്രഗാനങ്ങൾ പുതിയ നൂറ്റാണ്ടിൽ (ഭാഗം- 3: കുര്യൻ കെ തോമസ്)

തെരഞ്ഞെടുത്ത മലയാള ചലച്ചിത്രഗാനങ്ങൾ (2001-2025)

ഗാനരചയിതാക്കൾ, സംഗീത സംവിധായകർ, ഗായകർ അടങ്ങുന്ന ചലച്ചിത്രഗാന ശരീരത്തിലെ ജൈവസാന്നിധ്യങ്ങളിൽ സംഭവിക്കുന്ന തലമുറമാറ്റം… മലയാള ചലച്ചിത്ര സംഗീതലോകത്ത് പുതിയ നൂറ്റാണ്ടിൽ (2001-2025) ദൃശ്യമാകുന്ന രൂപ-ഭാവ പരിണാമങ്ങൾ…

1.  ആകാശദീപങ്ങൾ സാക്ഷി… (രാവണപ്രഭു, 2001)

2.  സുഖമാണീ നിലാവ്… (നമ്മൾ, 2002)

3.  കാർമുകിൽ വർണ്ണന്റെ ചുണ്ടിൽ… (നന്ദനം, 2002)

4.  കരിമിഴി കുരുവിയെ കണ്ടീലാ… (മീശമാധവൻ, 2002)

5.  ഒരു ചെമ്പനീർ പൂവിറുത്തു… (സ്ഥിതി, 2003)

6.  നീ ഒരു പുഴയായി… (തിളക്കം, 2003)

7.  ഒന്നാംകിളി പൊന്നാംകിളി… (കിളിച്ചുണ്ടൻ മാമ്പഴം, 2003)

8.  ആരു പറഞ്ഞു ആരു പറഞ്ഞു… (പുലിവാൽ കല്യാണം, 2003)

9.  മെല്ലെയൊന്നു പാടിനിന്നെ… (മനസ്സിനക്കരെ, 2003)

10. കണ്ണിൽ കണ്ണിൽ മിന്നും… (ഗൗരീശങ്കരം, 2003)

11. ഇന്നലെ എന്റെ നെഞ്ചിലെ… (ബാലേട്ടൻ, 2003)

12. കാറ്റേ നീ വീശരുതിപ്പോൾ… (കഥാവശേഷൻ, 2004)

13. ലജ്ജാവതിയേ...' (4 ദി പീപ്പിൾ, 2004)

14. ആഴക്കടലിന്റെ അങ്ങേക്കരയിലായ്… (ചാന്തുപൊട്ട്, 2005)

15. അമ്പാടി പയ്യുകൾ മേയും… (ചന്ദ്രോത്സവം, 2005)

16. പറയാതെ അറിയാതെ… (ഉദയനാണ് താരം, 2005)

17. എന്റെ ഖൽബിലെ വെണ്ണിലാവു നീ… (ക്ലാസ്‌മേറ്റ്സ്, 2006)

18. കൈ നിറയേ വെണ്ണതരാം… (ബാബ കല്യാണി, 2006)

19. വ്യത്യസ്തനാമൊരു ബാർബറാം ബാലനെ... (കഥ പറയുമ്പോൾ, 2007)

20. അമ്മ മഴക്കാറിന്... (മാടമ്പി, 2008)

21. അനുരാഗ വിലോചനനായി… (നീലത്താമര, 2009)

22. അനുരാഗത്തിൻ വേളയിൽ...(മലർവാടി ആർട്സ് ക്ലബ്, 2010)

23. കിഴക്കു പൂക്കും... (അൻവർ, 2010)

24. ഈ പുഴയും... (ഇന്ത്യൻ റുപ്പി, 2011)

25. മഴനീർ തുള്ളികൾ… (ബ്യൂട്ടിഫുൾ, 2011)

26. ആറ്റുമണൽ പായയിൽ… (റൺ ബേബി റൺ, 2012)

27. നിലാമലരേ നിലാമലരേ...(ഡയമണ്ട് നെക്ലേസ്, 2012)

28. മഴകൊണ്ടു മാത്രം മുളയ്ക്കുന്ന… (സ്പിരിറ്റ്, 2012)

29. മരണമെത്തുന്ന നേരത്ത് നീയെന്റെ… (സ്പിരിറ്റ്, 2012)

30. ഒരു മെഴുതിരിയുടെ നെറുകയിലെരിയാൻ… (വിശുദ്ധൻ, 2013)

31. മഴയേ തൂമഴയേ… (പട്ടം പോലെ, 2013)

32. സദാ പാലയ സാരസാക്ഷി… (മിസ്റ്റർ ഫ്രോഡ്, 2014)

33. ആലുവാപുഴയുടെ തീരത്ത്… (പ്രേമം, 2015)

34. മലരേ നിന്നെ കാണാതിരുന്നാൽ… (പ്രേമം, 2015)

35. സീൻ കോൺ‌ട്ര/അവള് വേണ്ട്രാ... ഇവള് വേണ്ട്രാ, (പ്രേമം, 2015)

36. കാത്തിരുന്ന് കാത്തിരുന്ന്… (എന്ന് നിന്റെ മൊയ്തീൻ, 2015)

37. തിരുവാവണി രാവ്…. (ജേക്കബിന്റെ സ്വർഗരാജ്യം, 2016)

38. അകലെയൊരു കാടിന്റെ… (രാമന്റെ ഏദൻതോട്ടം, 2017)

39. ജീവാംശമായി താനേ… (തീവണ്ടി, 2018)

40. പൂമുത്തോളേ നീയെരിഞ്ഞ വഴിയിൽ… (ജോസഫ്, 2018)

41. മാണിക്യ മലരായ പൂവി… (ഒരു അഡാർ ലവ്, 2018)

42. ആരാധികേ.. മഞ്ഞുതിരും വഴിയരികേ… (അമ്പിളി, 2019)

43. ഉയിരിൽ തൊടും തളിർ… (കുമ്പളങ്ങി നൈറ്റ്സ്, 2019)

44. നീ ഹിമമഴയായ് വരൂ..., (എടക്കാട് ബറ്റാലിയൻ 06, 2019)

45. പവിഴമഴ/ദൂരെ ഒരു മഴവില്ലിൻ... (അതിരൻ, 2019)

46. വാതിക്കല് വെള്ളരിപ്രാവ്...(സൂഫിയും സുജാതയും, 2020)

47. ആകാശമായവളേ..., (വെള്ളം, 2021)

48. ഉയിരേ ഒരു ജന്മം നിന്നെ…  (മിന്നൽ മുരളി, 2021)

49. നിന്നെ ഞാൻ.. കണ്ടന്നേ.. ദർശനാ… (ഹൃദയം, 2022)

50. മണവാളൻ തഗ്ഗ്/എല്ലാരും ചൊല്ല്ണതാണിവൻ... (തല്ലുമാല, 2022)

51. കണ്ണിൽ പെട്ടോളെ… (തല്ലുമാല, 2022)

52. നീല നിലവേ... (ആർ.ഡി.എക്സ്, 2023)

53. കുട്ടി കുടിയേ… മീട്ടി… (പ്രേമലു, 2024)

54. ഇല്ലുമിനാറ്റി… (ആവേശം, 2024)

55. പെരിയോനെ റഹ്മാനെ... (ആടുജീവിതം, 2024)

56. കുതന്ത്രം/വിയർപ്പു തുന്നിയിട്ട കുപ്പായം… (മഞ്ഞുമ്മൽ ബോയ്സ്, 2024)

57. സ്തുതി… ഭൂലോകം സൃഷ്ടിച്ച കർത്താവിന്… (ബൊഗെയ്ൻവില്ല, 2024)

58. കഥ തുടരും… മിഴിയോരം നനയുകയോ… (തുടരും, 2025)

59. മിന്നൽവള/കണ്ണോടു കണ്ടപ്പോൾ കണ്ടെത്തി… (നരിവേട്ട, 2025


കുര്യൻ കെ തോമസ്
പബ്ലിക്കേഷൻ ഡയറക്ടർ (റിട്ട), എം ജി യൂണിവേഴ്സിറ്റി

 

Read Part1: https://www.emalayalee.com/news/382904
Read Part2: https://www.emalayalee.com/news/382988
 

Join WhatsApp News
പ്രിൻസ് തോപ്രാംകുടി 2026-10-16 12:19:01
ഇങ്ങിനെ ഒരു പ്രബന്ധം എഴുതിയതിനു ആദ്യമേ നന്ദി അറിയിക്കുന്നു ,തോമസിനും , ഈ മലയാളിക്കും. ഒരിക്കൽ അന്യമായി എന്നു കരുതിയിരുന്ന മലയാള സിനിമാ ഗാനങ്ങൾ എത്ര അര്മാദത്തോടെയാണ് ഇന്ന് ലോകം കീഴടക്കിയത് ? ആമസോൺ മ്യൂസിക്‌സ് ലൂടെ എല്ലാ ദിവസവും ഞാൻ ആസ്വദിക്കുന്നു . ഗാനരചയിതാക്കൾ, സംഗീത സംവിധായകർ, ഗായകർ അടങ്ങുന്ന ഒരു വാൻ നിര സകല ക്രെഡിറ്റും അവകാശപ്പെടുമ്പോൾ ഒരു വ്യക്‌തിയെ നമ്മൾ മനപൂർവം മറക്കുകയാണ് . ഇതിനെല്ലാം വേണ്ടി പണം മുടക്കിയ നിർമാതാവ്. ആ വ്യക്തി കാരണമാണ് ഇതെല്ലാം ഉണ്ടായതു. 1938-ൽ പുറത്തിറങ്ങിയ 'ബാലൻ' ആണ് ആദ്യ മലയാള ശബ്ദചിത്രം. 1940-കളിലെ ചിത്രങ്ങളായ 'ജ്ഞാനാംബിക' (1940), 'പ്രഹ്ലാദ' (1941) എന്നിവയിലെ ഗാനങ്ങൾ സംഗീതനാടകങ്ങളുടെയും തമിഴ്-ഹിന്ദുസ്ഥാനി ശൈലികളുടെയും സ്വാധീനത്തിലായിരുന്നു. അന്ന് മലയാളത്തിന് സ്വന്തമായ ഒരു ചലച്ചിത്രഗാനധാര രൂപപ്പെട്ടു തുടങ്ങിയിരുന്നില്ല. 1950-കളിൽ 'ജീവിതനൗക' (1951), 'നീലക്കുയിൽ' (1954) എന്നിവയോടെ ഈ അവസ്ഥ മാറി. പി. ഭാസ്കരൻ്റെ വരികളും കെ. രാഘവൻ്റെ സംഗീതവും കേരളീയ നാടൻപാട്ടിൻ്റെ തനിമയും ലാളിത്യവും ഗാനങ്ങളിലേക്ക് കൊണ്ടുവന്നു. 1960-70-കൾ മലയാളചലച്ചിത്രഗാനത്തിൻ്റെ സുവർണകാലമായി കരുതപ്പെടുന്നു. വയലാർ രാമവർമ്മ, പി. ഭാസ്കരൻ, ഒ.എൻ.വി. കുറുപ്പ്, ശ്രീകുമാരൻ തമ്പി എന്നിവരുടെ കാവ്യസമൃദ്ധമായ വരികൾക്ക് ജി. ദേവരാജൻ, വി. ദക്ഷിണാമൂർത്തി, എം.എസ്. ബാബുരാജ്, സലിൽ ചൗധരി ('ചെമ്മീൻ', 1965) തുടങ്ങിയവർ ഈണമിട്ടു. 1961-ൽ അരങ്ങേറിയ കെ.ജെ. യേശുദാസിൻ്റെ ശബ്ദം ഈ കാലത്തിൻ്റെ മുഖമുദ്രയായി മാറി. പി. സുശീല, എസ്. ജാനകി, പി. ലീല, പി. ജയചന്ദ്രൻ എന്നിവരും ഗാനശാഖയെ സമ്പന്നമാക്കി. 1980-കളിൽ രവീന്ദ്രൻ, ജോൺസൺ, ഔസേപ്പച്ചൻ, ശ്യാം, എം.ജി. രാധാകൃഷ്ണൻ തുടങ്ങിയവരിലൂടെ ഗാനങ്ങൾ കൂടുതൽ മെലഡിപ്രധാനവും വൈവിധ്യമുള്ളതുമായി; കെ.എസ്. ചിത്ര ഈ കാലത്ത് മുൻനിരയിലെത്തി. 1990-കളിൽ ഗിരീഷ് പുത്തഞ്ചേരി, കൈതപ്രം എന്നിവരുടെ വരികളും വിദ്യാസാഗർ, എസ്.പി. വെങ്കിടേഷ്, ബേണി-ഇഗ്നേഷ്യസ് തുടങ്ങിയവരുടെ ഈണങ്ങളും, ഒപ്പം എ.ആർ. റഹ്മാൻ്റെ വരവും ('യോദ്ധ', 1992) പുതിയ ശബ്ദസങ്കേതങ്ങൾ പരിചയപ്പെടുത്തി. 2000-കളിൽ എം. ജയചന്ദ്രൻ, ദീപക് ദേവ്, അൽഫോൺസ് ജോസഫ് തുടങ്ങിയ സംഗീതസംവിധായകരും ശ്രേയ ഘോഷാൽ, വിജയ് യേശുദാസ്, വിനീത് ശ്രീനിവാസൻ തുടങ്ങിയ ഗായകരും ശ്രദ്ധേയരായി. 2010-കളിൽ റെക്സ് വിജയൻ, ഗോപി സുന്ദർ, ബിജിബാൽ, ഷാൻ റഹ്മാൻ, ജസ്റ്റിൻ വർഗീസ് തുടങ്ങിയവർ ബാൻഡ് സംഗീതം, ഇലക്ട്രോണിക് ശബ്ദങ്ങൾ, ഇൻഡി ശൈലി എന്നിവ സിനിമയിലേക്ക് കൊണ്ടുവന്നു. 'ജിമിക്കി കമ്മൽ' (2017) പോലെ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്ന ഗാനങ്ങളും ഉണ്ടായി. 'ഹൃദയം' (2022) പോലുള്ള ചിത്രങ്ങളിലൂടെ ഹിഷാം അബ്ദുൾ വഹാബും, 'മഞ്ഞുമ്മൽ ബോയ്സ്', 'ആവേശം' (2024) തുടങ്ങിയവയിലൂടെ സുഷിൻ ശ്യാമും, റാപ്പ്-ഹിപ്ഹോപ്പ് കലാകാരനായ വേടനും പുതിയ തലമുറയുടെ ശബ്ദമായി. ഇങ്ങനെ നാടകഗാനങ്ങളിൽ തുടങ്ങി, കാവ്യഭംഗിയുള്ള മെലഡികളിലൂടെ കടന്ന്, ആഗോളസ്വാധീനമുള്ള സമകാലിക ശൈലികളിലേക്കെത്തി നിൽക്കുകയാണ് 2026-ലെ മലയാളസിനിമാഗാനം. എങ്കിലും അതിൻ്റെ വേരുകൾ കേരളീയ സംസ്കാരത്തിൽ തന്നെയാണ്.2026 ഏപ്രിൽ 23-ന് പുറത്തിറങ്ങിയ 'മധുവിധു' വിഷ്ണു അരവിന്ദ് സംവിധാനം ചെയ്ത റൊമാന്റിക് കോമഡി ചിത്രമാണ്. ഇതില് നാലോ അഞ്ചോ അടിപൊളി പാട്ടുകൾ, എല്ലാം ഒന്നിനൊന്നു മെച്ചം . ഹിഷാം അബ്ദുൾ വഹാബാണ് ഗാനങ്ങളും പശ്ചാത്തലസംഗീതവും നിർവഹിച്ചത്. പ്രിൻസ് തോപ്രാംകുടി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക