
എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും സൗദി അറേബ്യയിലേക്കുള്ള ഫ്ലൈറ്റുകൾ ഒക്ടോബർ 20 വരെ നിർത്തിവച്ചതായി വെള്ളിയാഴ്ച്ച അറിയിച്ചു. യെമെനിലെ ഹൂത്തി കലാപകാരികളിൽ നിന്നു ആക്രമണം നേരിടുന്ന സൗദി അറേബ്യയിൽ സുരക്ഷയ്ക്കു ഭീഷണിയുണ്ടെന്ന പരിഗണനയിലാണിത്.
റിയാദ്, ജിദ്ദ, ദമ്മാം എന്നിവ ഉൾപ്പെടെ എല്ലാ സൗദി നഗരങ്ങളിലേക്കുമുള്ള സർവീസുകൾ നിർത്തിവച്ചു. മദീനയിലേക്കുള്ള ചില സർവീസുകളും മുടങ്ങും.
ബുക്ക് ചെയ്തവർക്കു പണം തിരിച്ചു കൊടുക്കുമെന്നു രണ്ടു എയർലൈനുകളും അറിയിച്ചു.
ആകാശ എയർ സൗദി ഫ്ലൈറ്റുകൾ സസ്പെൻഡ് ചെയ്തത് ഒക്ടോബർ 24 വരെ നീട്ടി.
സൗദിയിൽ ജീവിക്കുന്ന ഇന്ത്യക്കാർ വീടു വിട്ടു പുറത്തിറങ്ങരുതെന്നും സൗദി അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്നും ഇന്ത്യ വീണ്ടും നിർദേശം നൽകി. ബുദ്ധിമുട്ടിലായവരിൽ ഉംറ തീർഥാടകരും ഉൾപ്പെടുന്നു.
ഒക്ടോബർ 10നു റിയാദ് വിമാനത്താവളം ആക്രമിക്കപ്പെട്ടപ്പോൾ പരുക്കേറ്റ രണ്ടു ഇന്ത്യക്കാർ ഐ സി യുവിലാണെന്നു ഇന്ത്യൻ എംബസി അറിയിച്ചു. ഒരാൾ എച് ഡി യുണിറ്റിലും മൂന്ന് പേർ വാർഡുകളിലും ഉണ്ട്.
Indian airlines cancel flights to Saudi cities until Oct 20