
റിപ്പബ്ലിക്കൻ പാർട്ടിക്ക് ഉറപ്പുണ്ടായിരുന്ന ഒഹായോവിൽ ഗവർണർ, സെനറ്റ് മത്സരങ്ങളിൽ ഡമോക്രാറ്റുകൾ നിർണായക ലീഡ് നേടിയെന്നു ബൗളിംഗ് ഗ്രീൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റി പോളിംഗ് വെളിപ്പെടുത്തുന്നു. ഗവർണർ സ്ഥാനത്തേക്കു ഡെമോക്രാറ്റ് ഡോക്ടർ ആമി ആക്ടൻ റിപ്പബ്ലിക്കൻ വിവേക് രാമസ്വാമിക്കെതിരെ 6% ലീഡ് നേടിയെന്നാണ് പോളിംഗിന്റെ സൂചന.
സെനറ്റ് മത്സരത്തിൽ ഡെമോക്രാറ്റ് ഷെറോഡ് ബ്രൗൺ അതേ ലീഡ് തന്നെ റിപ്പബ്ലിക്കൻ ജോൺ ഹസ്റ്റഡിനെതിരെ നേടി. സെപ്റ്റംബറിൽ ഇതേ പോളിംഗിൽ ബ്രൗണിന്റെ ലീഡ് 3% ആയിരുന്നു.
ആക്ടനു 50% പിന്തുണ കാണുമ്പോൾ രാമസ്വാമി 44ൽ നിൽക്കയാണ്. സെപ്റ്റംബറിൽ ആക്ടന്റെ ലീഡ് 3% ആയിരുന്നു. എന്നാൽ അവസാനം രാമസ്വാമി തന്നെ ജയിക്കുമെന്നാണ് 55% പേർ പറയുന്നത്. മറിച്ചാവുമെന്നു കരുതുന്നവർ 43% മാത്രം.
സെനറ്റ് ഭൂരിപക്ഷം നിർണയിക്കാൻ കഴിയുന്ന മത്സരങ്ങളിൽ ഒന്നാണിത്. 2024ൽ പ്രസിഡന്റ് ട്രംപ് ഒഹായോവിൽ കമലാ ഹാരിസിനെ തോല്പിച്ചത് 11% ലീഡിലാണ്.
Democrats have edge in Ohio poll