Image

ആഗോള കത്തോലിക്കാ ജനസംഖ്യ വർദ്ധിച്ച് 142.2 കോടിയായെന്ന് 2026-ലെ സ്ഥിതിവിവരക്കണക്കുകൾ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ് Published on 17 October, 2026
ആഗോള കത്തോലിക്കാ ജനസംഖ്യ വർദ്ധിച്ച് 142.2 കോടിയായെന്ന് 2026-ലെ സ്ഥിതിവിവരക്കണക്കുകൾ

 

ആഗോളതലത്തിൽ കത്തോലിക്കാവിശ്വാസികളുടെ എണ്ണം വർദ്ധിച്ചുവെന്നും, മുൻ വർഷത്തെ അപേക്ഷിച്ച് ഒരു കോടി അറുപത്തിയാറ് ലക്ഷം ആളുകൾ കൂടി കത്തോലിക്കാസഭയിൽ അംഗങ്ങളായെന്നും, ഈ വർഷത്തെ “കത്തോലിക്കാ സഭയുടെ സ്ഥിതിവിവരക്കണക്കുകളെ” ആധാരമാക്കി ഫീദെസ് ഏജൻസി അറിയിച്ചു. ഇതനുസരിച്ച് നിലവിലെ കത്തോലിക്കരുടെ എണ്ണം 142.2 കോടിയായി. 

ആഗോള മിഷനറി ദിനത്തിന്റെ നൂറാം വാർഷികം, "ക്രിസ്തുവിൽ ഒന്നായി, മിഷനറി നിയോഗത്തിൽ ഒരുമിച്ച്" എന്ന പ്രമേയത്തോടെ, ഈ ഒക്ടോബർ പതിനെട്ടാം തീയതി ആചരിക്കുന്നതിന്റെ കൂടി പശ്ചാത്തലത്തിലാണ്, ഇത്തരമൊരു രേഖ ഫീദെസ് പുറത്തുവിട്ടത്. 2024 ഡിസംബർ 31 വരെയുള്ള കണക്കുകളെ ആധാരമാക്കിയാണ് ഈ വർഷത്തെ "2026-ലെ കത്തോലിക്കാസഭയുടെ സ്ഥിതിവിവരക്കണക്കുകൾ" പ്രസിദ്ധീകരിക്കപ്പെട്ടത്.

ആഗോളതലത്തിൽ വൈദികരുടെ എണ്ണത്തിൽ നേരിയ വർദ്ധനവുണ്ടായപ്പോൾ, സന്ന്യാസിനിമാരുടെയും മേജർ സെമിനാരി വിദ്യാർത്ഥികളുടെയും എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കണക്കുകൾ പ്രകാരം, ആഗോള ജനസംഖ്യയുടെ 17.8 ശതമാനമാണ് കത്തോലിക്കർ. ആഫ്രിക്കയിലാണ് കത്തോലിക്കാ വിശ്വാസികളുടെ എണ്ണത്തിൽ ഏറ്റവും വലിയ വർധന ഉണ്ടായിട്ടുള്ളത്. ലഭ്യമായ കണക്കുകളനുസരിച്ച്, ആഫ്രിക്കയിൽ 75.8 ലക്ഷവും അമേരിക്കൻ ഭൂഖണ്ഡത്തിൽ 69.9 ലക്ഷവും യൂറോപ്പിൽ 9.11 ലക്ഷവും ഏഷ്യയിൽ 9.68 ലക്ഷവും ഓഷ്യാനിയയിൽ 2.39 ലക്ഷവും കത്തോലിക്കാരാണ് വർദ്ധിച്ചിട്ടുള്ളത്.

അമേരിക്കൻ ഭൂഖണ്ഡത്തിലാണ് ഏറ്റവും കൂടുതൽ കത്തോലിക്കർ ജീവിക്കുന്നത്. 67.887 കോടി കത്തോലിക്കരാണ് ഇവിടെയുള്ളത്. രണ്ടാം സ്ഥാനത്ത് ആഫ്രിക്കയാണ്. ഇവിടെ 28.8 കോടി കത്തോലിക്കരുണ്ട്. യൂറോപ്പിൽ 28.7 കോടിയും, ഏഷ്യയിൽ 15.6 കോടിയും, ഓഷ്യാനിയയിൽ 1.15 കോടി കത്തോലിക്കാരുമാണുള്ളത്.

അഞ്ച് വർഷത്തിനുശേഷം ആദ്യമായി ലോകമെമ്പാടുമുള്ള വൈദികരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കണക്കുകൾ പ്രകാരം മുൻ വർഷത്തെ അപേക്ഷിച്ച് 425 പേർ കൂടി വൈദികരായി അഭിഷിക്തരായതോടെ, വൈദികരുടെ എണ്ണം 4,07,421 ആയി. ആഫ്രിക്കയിലും ഏഷ്യയിലും അമേരിക്കൻ ഭൂഖണ്ഡങ്ങളിലും പുരോഹിതരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായപ്പോൾ, യൂറോപ്പിലും ഓഷ്യാനിയയിലും വൈദികർ കുറഞ്ഞു.

സന്ന്യാസിനികളുടെ എണ്ണം മുൻ വർഷത്തെ അപേക്ഷിച്ച് 9,292 കുറഞ്ഞ് 5,80,131 ആയി. മേജർ സെമിനാരി വിദ്യാർഥികളുടെ എണ്ണം 2,891 കുറഞ്ഞ് 1,03,604 ആയി. ആഫ്രിക്കയിൽ മാത്രമാണ് ഇവരുടെ എണ്ണത്തിൽ വർദ്ധനയുണ്ടായത്. അൽമായ മിഷനറിമാരുടെ എണ്ണം 18,473 കൂടി 4,63,079 ആയും മതബോധകരുടെ എണ്ണം 22,370 വർദ്ധിച്ച് 28,89,336 ആയും ഉയർന്നുവെന്നും ഫീദെസ് എഴുതി. മെത്രാന്മാരുടെ എണ്ണം 8.525 ആണ്.

ആഗോളതലത്തിൽ വിദ്യാഭ്യാസരംഗത്ത് ഏറെ പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്ന കത്തോലിക്കാസഭയ്ക്ക്, ലഭ്യമായ കണക്കുകൾ പ്രകാരം, 75,448 നഴ്‌സറി സ്‌കൂളുകൾ, 1,03,666 പ്രൈമറി സ്കൂളുകൾ, 51,810 സെക്കൻഡറി സ്കൂളുകൾ എന്നിവയാനുള്ളത്.

രോഗികൾക്കും വയോധികർക്കും അനാഥർക്കും വേണ്ടിയുള്ള ശുശ്രൂഷയിൽ മുൻപന്തിയിൽ നിൽക്കുന്ന സഭയ്ക്ക്, 5,397 ആശുപത്രികളും 13,646 ഡിസ്പെൻസറികളും, അനേകം അനാഥമന്ദിരങ്ങളും, വയോധികർക്ക് വേണ്ടിയുള്ള നിരവധി ഭവനങ്ങളും, കുഷ്ഠരോഗികൾക്കുവേണ്ടിയുള്ള കേന്ദ്രങ്ങളും ഉൾപ്പെടെ 1,01,110 സ്ഥാപനങ്ങളുണ്ട്.

Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-10-17 16:09:32
💥🔥ആകാശത്തിലെ നക്ഷത്രങ്ങൾ പോലെയും , കടൽക്കരയിലെ മണൽതരികൾ പോലെയും പെറ്റു പെരുകി ഇസ്ലാമിന്റെ റിക്കാർഡ് തകർക്കണം കത്തോലിക്കരായ നമുക്ക് 💪.അത് ദൈവം നമുക്ക് നൽകിയ വാഗ്ദാനമാണ്. ഒരു "പേറ്റ് -incentive" കൂടി കൊടുത്താൽ കാര്യങ്ങൾ എളുപ്പമായി. { ഒരു ഗ്രാം സ്വർണ്ണമോ, ഒരു ലക്ഷം രൂപയോ അങ്ങനെ എന്തെങ്കിലും }. പെണ്ണും, 'പെടക്കോഴിയും' ഇല്ലാത്ത കത്തോലിക്കാ പുരോഹിതരും പോപ്പും ഒന്നു കല്പിച്ചാൽ മാത്രം മതി, കത്തോലിക്കാ പെണ്ണുങ്ങൾ പെറാൻ ക്യു നിൽക്കും. ഏതായാലും മത്സരം മൂത്തവനായ ഇസ്മായീലിന്റെ വംശ പരമ്പരയും, ഇളയവനായ ഇസ്സഹാക്കിന്റെ വംശ പരമ്പരയും തമ്മിൽ ആയ സ്ഥിതിക്ക് ഇതിനൊരവസാനം അടുത്തെങ്ങാനും ഉണ്ടാകാൻ സാധ്യതയില്ല. റെജീസ് ✳️
Sunil 2026-10-17 19:28:36
For the Catholics, educational institutions and hospitals are businesses. For-profit business.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക